www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിമാനത്തിന്‍റെ എഞ്ചിൻ വലിച്ചെടുത്തു; ചതഞ്ഞരഞ്ഞ് എയർപോർട്ട് ജീവനക്കാരൻ മരിച്ചു

Share it:



ടെക്സാസ്: വിമാനത്തിന്‍റെ എഞ്ചിനിൽ കുടുങ്ങിയ എയർപോർട്ട് ജീവനക്കാരന് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിലെ സാന്‍ അന്‍റോണിയോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. ലോസ് ആഞ്ചല്‍സില്‍ നിന്ന് ടെക്‌സാസിലേക്ക് വന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ  A319 എയര്‍ബസ് വിമാനത്തിന്‍റെ എഞ്ചിനിലാണ് ജീവനക്കാരന്‍ കുടങ്ങിയത്.

ലാന്‍ഡ് ചെയ്‌ത വിമാനം അറൈവല്‍ ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ വായുസമ്മര്‍ദം മൂലം ജീവനക്കാരനെ എഞ്ചിന്‍ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. ടെക്‌സാസ് വിമാനത്താവളത്തിലെ  ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന യൂണിഫൈ ഏവിയേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവന്നിട്ടില്ല.

2022-ല്‍ അലബാമയില്‍ ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ വിമാനത്തിന്‍റെ എഞ്ചിന്‍ ഉള്ളിലേക്ക് വലിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ നിന്ന്, ഈ സംഭവത്തിന് യൂണിഫൈയുടെ പ്രവര്‍ത്തന പ്രക്രിയകളുമായും സുരക്ഷാ നടപടിക്രമങ്ങളുമായും നയങ്ങളുമായും ബന്ധമില്ലെന്ന് കമ്പനി പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/E9cdfaxa7416VCZdm09zcW

നാളെ അതിശക്തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായിട്ടാണ് മഴ സാധ്യത. 

നാളെ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ വടക്കന്‍ ഒഡിഷയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത രണ്ടു ദിവസം ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് വഴി വടക്കന്‍ മധ്യപ്രദേശിലേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


Share it:

world

Post A Comment: