കോഴിക്കോട്: പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് സൈക്കിൽ യാത്രികനായ 17 കാരൻ മരിച്ചു. വടകര മണിയൂരിലായിരുന്നു അപകടം. മുതുവന കടയക്കുടി ഹമീദിന്‍റെ മകൻ നിഹാൽ ആണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും നിഹാലിന് ഷോക്കേൽക്കുകയായിരുന്നു.
ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേരും കോട്ടയത്ത് ഒരാളുമാണ് മഴക്കെടുതിയിൽ ഇന്ന് മരിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും അതി ശക്തമായ മഴ തുടരുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ടാണ്.
വടക്കൻ കേരളത്തിലെ ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ പെരിങ്ങോം, കാസർകോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു.
Post A Comment: