തിരുവനന്തപുരം: സംസ്ഥാനത്ത് മഴ 24 മണിക്കൂർ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതും തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നതുമാണ് മഴയ്ക്ക് കാരണമാകുന്നത്. പശ്ചിമ ബംഗാൾ വടക്കൻ ഒഡിഷക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുമുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളത്തിലെ മഴ സാഹചര്യം ശക്തമായി തുടരാൻ കാരണം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
കിടപ്പ് മുറിയിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ തല്ലി ഭർത്താവ്
ഫ്ലോറിഡ: ഭാര്യക്കൊപ്പം കട്ടിലിൽ കണ്ട കാമുകനെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ ആക്രമണം നടത്തിയ ജോൺ ഡിമ്മിങ്ങിനെതിരെ (33) പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യ ക്രിസ്റ്റി ബാർബറ്റോയുടെ കാമുകനാണ് ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ ഭാര്യയെ കണ്ടത്.
കിടപ്പുമുറിയിൽ കാമുകനെ കണ്ട ഇയാൾ വാതിൽ അടച്ച ശേഷം കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല.
കാമുകന്‍റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്.
Post A Comment: