തിരുവനന്തപുരം: അപൂർവ രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് ആലപ്പുഴയിൽ 15 കാരൻ മരിച്ചു. പാണാവള്ളിയിലാണ് മരണമുണ്ട 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്.
പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്‍റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
കിടപ്പ് മുറിയിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ തല്ലി ഭർത്താവ്
ഫ്ലോറിഡ: ഭാര്യക്കൊപ്പം കട്ടിലിൽ കണ്ട കാമുകനെ ക്രൂരമായി മർദിച്ച് ഭർത്താവ്. സംഭവത്തിൽ ആക്രമണം നടത്തിയ ജോൺ ഡിമ്മിങ്ങിനെതിരെ (33) പൊലീസ് കേസെടുത്തു. കൊലപാതക ശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഭാര്യ ക്രിസ്റ്റി ബാർബറ്റോയുടെ കാമുകനാണ് ആക്രമിക്കപ്പെട്ടത്. സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ ഭാര്യയെ കണ്ടത്.
കിടപ്പുമുറിയിൽ കാമുകനെ കണ്ട ഇയാൾ വാതിൽ അടച്ച ശേഷം കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല.
കാമുകന്‍റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്.
Post A Comment: