ചാരുംമൂട്: പ്രേത ബാധ കേറിയെന്നാരോപിച്ച് യുവതിയെയും മാതാവിനെയും ഭർത്താവ് മന്ത്രവാദിയെ കൊണ്ട് ക്രൂരമായി തല്ലിച്ചു. ഇലിപ്പക്കുളം സ്വദേശിനി ഫാത്തിമയും മാതാവ് സാജിദയുമാണ് ബാധ ഒഴിപ്പിക്കലിന്‍റെ പേരില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇവരുടെ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പഴകുളം പടിഞ്ഞാറ് ചിറയില്‍ കിഴക്കതില്‍ അനീഷ് (34), താമരക്കുളം മേക്കുംമുറി ഇരപ്പന്‍പാറ സൗമ്യ ഭവനത്തില്‍ ഷിബു (31), ഭാര്യ ഷാഹിന (23) മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കള്‍ കരിക്കകത്ത് ബിലാല്‍ മന്‍സില്‍ സുലൈമാന്‍ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീന്‍ മന്‍സില്‍ അന്‍വര്‍ ഹുസൈന്‍ (28), സഹോദരന്‍ ഇമാമുദ്ദീന്‍ (35) എന്നിവരെയാണ് നൂറനാട് സി. ഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആദിക്കാട്ടുകുളങ്ങര അമ്മന്‍കോവില്‍ ജംക്ഷനു സമീപമുള്ള വാടക വീട്ടില്‍ വച്ച് മന്ത്രവാദ ക്രിയയ്ക്കിടെ ബലപ്രയോഗം നടത്തി ശാരീരികമായി ഉപദ്രവിച്ചതായാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം. ഇലിപ്പക്കുളത്ത് താമസിച്ചിരുന്ന ഇവര്‍ അടുത്തിടെയാണ് ആദിക്കാട്ടുകുളങ്ങരയിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. മകളെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മാതാവ് സാജിദക്ക് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തിനിടെ യുവാവ് തൊട്ടിലില്‍ കിടന്ന ഒരു വയസുള്ള കുഞ്ഞിനെ വലിച്ച് താഴെയിട്ടു. ഇതെല്ലാം കണ്ട രണ്ടുവയസുകാരന്‍ മകന്‍ ഇപ്പോഴും ഭയത്തിലാണെന്നും ഇവര്‍ പരാതിയിൽ റയുന്നു. ഒരുവിധം അവിടെ നിന്നും രക്ഷപ്പെട്ട ഇരുവരും നൂറനാട് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടി പിന്നിട്ടു
ഇടുക്കി: രാത്രിയിലും മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ഇതോടെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് 142 അടിയിലെത്തിയാൽ സ്‌പിൽവെ ഷട്ടറുകൾ തുറന്ന് ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടും.
രാവിലെ ഒൻപതിന് 141.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്.മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
നിലവിൽ സെക്കന്‍റിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
Post A Comment: