www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1964) Idukki (1894) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തി; പൊലീസും പ്രതിയുടെ സുഹൃത്തുക്കളുമായി സംഘർഷം

Share it:



ഇടുക്കി: 15 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ മഫ്‌തിയിൽ ബാറിലെത്തിയ പൊലീസുദ്യോഗസ്ഥരെ കൈകാര്യം ചെയ്‌ത് പ്രതിയുടെ കൂട്ടുകാർ. ഇടുക്കി നെടുങ്കണ്ടത്താണ് അസാധാരണ സംഭവങ്ങൾ നടന്നത്. പീഡനക്കേസിൽ പ്രതിയായ മാവടി സ്വദേശി ലിജിൻ (30) ആണ് അറസ്റ്റിലായത്.

ഇയാൾക്കെതിരെ നെടുങ്കണ്ടം പൊലീസിൽ പീഡന പരാതി ലഭിച്ചിരുന്നു. 15 കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ നെടുങ്കണ്ടത്തെ ബാറിൽ മദ്യപിക്കുന്നതായി വിവരം ലഭിക്കുന്നത്.

ഉടൻ തന്നെ മഫ്‌തിയിൽ പൊലീസ് സംഘം ഇവിടേക്ക് തിരിച്ചു. പ്രതിയെ നിരീക്ഷിച്ച ശേഷം അറസ്റ്റ് ചെയ്യാനായി നീങ്ങിയതോടെ സംഭവം അറിയാത്ത കൂട്ടുകാർ പൊലീസിനു നേരെ തിരിഞ്ഞു. പോലീസാണ് എത്തിയതെന്ന് പ്രതിക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കൂട്ടുകാരൻ പീഡനക്കേസ് പ്രതിയാണെന്നറിഞ്ഞതോടെ കൂട്ടുകാർ സ്ഥലം വിട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

മഞ്ഞിൺ കണങ്ങളെ തൊട്ട് മേഘമലയിൽ.... വീഡിയോ കാണാം.. 


വിശപ്പ് മാറ്റാൻ സഹായം ചോദിച്ചെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു 

ഉദുമ: വിശപ്പ് സഹിക്കാനാവാതെ സഹായം ചോദിച്ചെത്തിയ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘം അറസ്റ്റിൽ. കാസർകോടാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

വിശപ്പ് സഹിക്കാതെ വന്നപ്പോൾ പണം കടം ചോദിക്കാനാണ് അയൽവാസിയുടെ അടുത്ത് യുവതി എത്തിയത്. ഈ അവസരം മുതലാക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. 

പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 


Share it:

Idukki

Mostreaded

Post A Comment: