തിരുവനന്തപുരം: ഒപ്പം താമസിച്ചിരുന്ന യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ സ്വത്ത് തട്ടിയെടുക്കുമെന്ന ഭീതി. ഇന്ന് രാവിലെ തിരുവനന്തപുരം വഴയിലയിലാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. വഴയില സ്വദേശിനി സിന്ധുവാണ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പങ്കാളി രാകേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു
കൊലപാതകത്തിനു ശേഷം രാകേഷ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചു. രാകേഷിനെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഭാര്യയും കുട്ടിയുമുള്ള രാകേഷ് സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തെത്തി ഒന്നിച്ചു താമസിക്കുകയായിരുന്നു. തന്‍റെ പണവും സ്വത്തും തട്ടിയെടുക്കാന്‍ സിന്ധു ശ്രമിക്കുകയാണെന്നും കുറച്ചു നാളായി ഒറ്റക്കാണ് താമസിക്കുന്നതെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സിഐക്കെതിരെ കേസ്
അയിരൂർ: പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കോട്ടേഴ്‌സിലെത്തിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാലെ നിലവിൽ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്‍റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.
എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.
Post A Comment: