www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കടം വാങ്ങിയ 300 രൂപ അച്ഛൻ തിരികെ നൽകിയില്ല; പരാതിയുമായി ഒൻപതാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

Share it:



ഇടുക്കി: സിനിമ കാണാന്‍ സൂക്ഷിച്ച 300 രൂപ പിതാവ് കൈക്കലാക്കിയെന്ന പരാതിയുമായി ഒന്‍പതാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് വ്യത്യസ്‌ത പരാതിയുമായി വിദ്യാർഥി എത്തിയത്.

മുത്തശി നല്‍കിയ പോക്കറ്റ് മണി അച്ഛന്‍ കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമായിരുന്നു പരാതി. പൊലീസ് ഇടപെട്ട് പണം തിരികെവാങ്ങിത്തരണമെന്നാണ് കുട്ടിയുടെ ആവശ്യം.  

നടന്‍ വിജയിന്‍റെ സിനിമയ്ക്കു ടിക്കറ്റെടുക്കാനാണ് പണം വേണ്ടത്. അച്ഛന്‍റെ കൈയില്‍ നിന്ന് പണം കിട്ടാന്‍ പൊലീസ് ഇടപെട്ടാല്‍ നടക്കുമെന്ന കൂട്ടുകാരുടെ ഉപദേശം കേട്ടാണ് കുട്ടി സ്റ്റേഷനിലെത്തിയത്. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസില്‍ എത്തി പരാതി പറയുകയായിരുന്നു. 

അച്ഛന്‍ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാല്‍ മതി എന്നാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പൊലീസ് അച്ഛനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയതിനാല്‍ ലഭിച്ചില്ല. ഇന്ന് രാവിലെ പ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ പറഞ്ഞയക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq


Share it:

Idukki

Mostreaded

Post A Comment: