www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാറ്റിൽ മഴയുടെ തോത് രേഖപ്പെടുത്താതെ തമിഴ്‌നാട്; ജലനിരപ്പ് 142 അടിക്ക് തൊട്ടടുത്ത്

Share it:



കുമളി: വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്ക് തൊട്ടരികെ. തിങ്കളാഴ്ച്ച വൈകിട്ട് ആറിന് ജലനിരപ്പ് 141.85 അടിയിലെത്തി. എന്നാൽ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശമായ തേക്കടി വനത്തിലെ മഴയുടെ തോത് തമിഴ്‌നാട് രേഖപ്പെടുത്തിയിട്ടില്ല.

ഒരാഴ്ച്ചയോളമായി അണക്കെട്ടിൽ 141 അടിക്ക് മുകളിലാണ് ജലനിരപ്പ്. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷിയായ 142 അടിയിൽ ജലനിരപ്പ് എത്തിയെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.  

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ തോതും പുറത്തേക്കുള്ള ഒഴുക്കിന്‍റെ തോതും തമ്മിലുള്ള അനുപാതം കണക്കാക്കിയാൽ നിശ്ചിത പരിധി പിന്നിട്ടിരിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ജലനിരപ്പ് രേഖപെടുത്തുന്ന സ്കെയിലിലെ ഏറ്റക്കുറച്ചിലുകളും അളവിലെ വ്യത്യാസത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച്ച പകലും പ്രദേശത്ത് മഴയുണ്ടായിരുന്നു. 

മഴയുടെ തോത് രേഖപ്പെടുത്താത്തതിനു പിന്നിൽ അണക്കെട്ടിലെ ജലനിരപ്പിലുണ്ടാകുന്ന വർധനവ് മറച്ച് വെക്കുവാനുള്ള തമിഴ്നാട്  നീക്കത്തിന്‍റെ ഭാഗമാണെന്ന സംശയമാണ് ബലപ്പെടുന്നത്. 

അണക്കെട്ടിൽ നിന്നും 250 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കാവട്ടെ ഇന്നലെ വൈകിട്ട് ആറിന് 563 ഘടനയടിയാണെന്നാണ് കണക്ക്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സുരക്ഷാ ബെൽറ്റ് പൊട്ടി; പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം 

മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് പൊട്ടി താഴേക്ക് വീണ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) ആണ് മരിച്ചത്. 500 അടി ഉയരത്തിലാണ് അപകടം ഉണ്ടായത്. 

ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴേക്ക് വീണ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്. 

അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  ഒന്നു രണ്ട് പാരാഗ്ലൈഡിങ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാ​ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.

Share it:

Kerala

Mostreaded

Post A Comment: