ഇടുക്കി: സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് ശിക്ഷ. ഇടുക്കി കൊന്നത്തടി സ്വദേശിക്കാണ് പൈനാവ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 14 വയസുള്ള മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഇരയും അമ്മയും അടക്കം മൊഴി മാറ്റിയെങ്കിലും ഡിഎൻഎ തെളിവാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം. 2016 കാലഘട്ടത്തിലാണ് പീഡനം നടന്നത്. രാത്രികാലങ്ങളില്‍ പല തവണകളായി പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു.
ഇരയായ പെണ്‍കുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിചാരണ വേളയില്‍ അതിജീവിതയും അമ്മയും മറ്റ് പ്രധാന സാക്ഷികളും കേസില്‍ നിന്നും കൂറുമാറി. എന്നാല്‍ പെണ്‍കുട്ടിയുടെ അബോര്‍ട് ചെയ്‌ത ഭ്രൂണത്തിന്‍റെ സാമ്പിള്‍ ഡിഎന്‍എ പരിശോധനയിലൂടെ പ്രതി പിതാവാണെന്ന് പൊലീസ് തെളിയിക്കുകയായിരുന്നു.
വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്തു വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതി. കൂടാതെ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദ്ദേശിച്ചു . കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
കിടപ്പറ പങ്കിടാൻ വിസമ്മതിച്ചു; വിദ്യാർഥിനിയെ പരീക്ഷയിൽ തോൽപ്പിച്ച് പ്രൊഫസർ
ജയ്‌പൂർ: കിടപ്പറ പങ്കിടാൻ വിസമ്മതിച്ച വിദ്യാർഥിനിയെ പരീക്ഷയിൽ തോൽപ്പിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസർ. രാജസ്ഥാന്‍ ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറിനെതിരെയാണ് ആരോപണം ഉയർന്നത്.
നേരിട്ടും മറ്റൊരു വിദ്യാർഥി വഴിയുമാണ് പ്രൊഫസർ ആവശ്യം ഉന്നയിച്ചത്. വിദ്യാർഥിനി ഈ ആവശ്യം നിരസിക്കുകയായിരുന്നു. പ്രൊഫസറുടെ ഇംഗിതത്തിന് വഴങ്ങണമെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദം വിദ്യാർഥിനി അനുഭവിക്കേണ്ടി വന്നു.
ഇതിനെ തുടര്‍ന്ന്, വിദ്യാർഥിനി പൊലീസിനെ സമീപിച്ചു. അതിനിടെ, വിദ്യാർഥിനിയെക്കുറിച്ച് വൃത്തികെട്ട ഭാഷയില്‍ ഒരു വിദ്യാർഥിയോട് പ്രൊഫസര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുകയും ചെയ്തു. ഇത് വാര്‍ത്തയായതിനു പിന്നാലെ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം പ്രൊഫസറെ സഹായിച്ച വിദ്യാർഥിയും അറസ്റ്റിലായി.
അവസാന വര്‍ഷ ബിരുദ വിദ്യാർഥിനിയാണ് പരാതിക്കാരി. മറ്റ് വിദ്യാർഥിനികളോടും സമാനമായ ആവശ്യം പ്രൊഫസര്‍ ഉയര്‍ത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ഈ പ്രൊഫസര്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നതായി പറയുന്നുണ്ട്.
Post A Comment: