www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1698) Idukki (1654) Mostreaded (1591) Crime (1328) National (1171) Entertainment (821) Viral (413) world (410) Video (348) Health (194) mollywood (160) Gallery (157) sports (134) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (37) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) editorial (5) boxoffice (2)

പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; സിഐക്കെതിരെ കേസ്

Share it:



അയിരൂർ: പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കോട്ടേഴ്‌സിലെത്തിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാലെ നിലവിൽ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. 

കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്‍റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.  

എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

Kerala

Mostreaded

Post A Comment: