മാവേലിക്കര: ജാക്കി ലിവറുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ കൊലവിളി. മാവേലിക്കര സ്റ്റാൻഡിലാണ് സംഭവം നടന്നത്. സമയ തർക്കത്തെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സ്വകാര്യ ബസ് ജീവനക്കാരൻ കൊലവിളി നടത്തിയത്.
പിന്നിൽ ജാക്കി ലിവർ ഒളിപ്പിച്ച നിലയിലായിരുന്നു വെല്ലുവിളി. സംഭവം കണ്ട് ഭയന്നു പോയ യാത്രക്കാർ ഇവിടെ നിന്നും മാറി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.
ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംക്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍നിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താൽകാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.
സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംക്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലെത്തിയത്.
ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍ ഭയന്ന് ഓടിമാറി. സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ്‌ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: