കുമളി: നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് മൂന്നാമത്തെയും അവസാനത്തെയും ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കാൻ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ 750 ഘനയടിയായി ഉയർത്തി.
അതേസമയം അണക്കെട്ടിലേക്കുള്ള ഒഴുക്ക് സെക്കന്‍റിൽ 1687.5 ഘനയടിയാണ്. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ തുറന്ന് വെള്ളം ഇടുക്കിയിലേക്ക് തുറന്നു വിട്ടേക്കും. രണ്ട് ദിവസമായി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
തിങ്കളാഴ്ച്ച വൈകിട്ട് ആറിന് ജലനിരപ്പ് 141.85 അടിയിലെത്തിയിരുന്നു. ഒരാഴ്ച്ചയോളമായി അണക്കെട്ടിൽ 141 അടിക്ക് മുകളിലാണ് ജലനിരപ്പ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പന ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് മദ്യപ സംഘം; അഞ്ച് പേർ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പന ടൗണില്‍ മദ്യലഹരിയില്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് ടൗണില്‍ മദ്യപ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മണിക്കൂറുകളോളം ടൗണില്‍ ഭീതി പരത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സുവര്‍ണഗിരി തോവരയാര്‍ കീരിയാനിക്കല്‍ നിഖിലിനാണ് (20) ക്രൂരമായി മര്‍ദനമേറ്റത്.
സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നിഖിലില്‍ നിന്നും മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ അക്രമി സംഘത്തില്‍പെട്ട കട്ടപ്പന മഞ്ഞപ്പള്ളില്‍ അമല്‍ (20), മുട്ടത്ത് തോമസ് (26), കല്ലുകുന്നു വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24), ഇഞ്ചയില്‍ സുദീപ് (25), വലിയകണ്ടം അരവിന്ദ് (24)എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് ദിനത്തില്‍ അര്‍ധ രാത്രിയിലാണ് ടൗണിനെ ഭീതിയിലാക്കി മദ്യപ സംഘം അഴിഞ്ഞാടിയത്. ബസ് സ്റ്റാന്‍ഡിലായിരുന്നു സംഘര്‍ഷം. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പൊലീസ് എത്തി പിരിച്ചു വിട്ടെങ്കിലും കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പൊലീസ് തയാറായത്.
Post A Comment: