പാറ്റ്‌ന: വർഷങ്ങളായി ഇന്ത്യയിൽ വേഷം മാറി കറങ്ങി നടന്ന ചൈനീസ് ചാര വനിത അറസ്റ്റിൽ. ബീഹാറിൽ നിന്നാണ് സോങ് ഷിയലോണ്‍ എന്ന യുവതിയെ പൊലീസ് പിടികൂടിയത്.
ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനായിട്ടാണ് ഇവര്‍ എത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിനായി രേഖാചിത്രം പുറത്തുവിട്ടു.
ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുടെ സന്ദര്‍ശനത്തിനിടെയാണ് യുവതി ബോധ ഗയയിലെത്തിയത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ദലൈലാമ ബോധ ഗയയില്‍ എത്തിയത്.
സോങ് ഷിയലോണ്‍ ബോധ ഗയയില്‍ എത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരുന്നു. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ബോധ ഗയയില്‍ ദലൈലാമയുടെ പ്രതിവര്‍ഷ സന്ദര്‍ശനം മുടങ്ങിയിരുന്നു.
ഇത്തവണ സന്ദര്‍ശനം പുനരാരംഭിച്ചപ്പോഴാണ് ചൈനീസ് ചാര വനിതയുടെ ഭീഷണിയുണ്ടായത്. ബുദ്ധ മതാനുയായിയുടെ വേഷത്തില്‍ യുവതി രണ്ടു വര്‍ഷമായി ഇന്ത്യയിലെ ബുദ്ധമത കേന്ദ്രങ്ങളില്‍ കഴിയുന്നതായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
യുവ നടി കവർച്ചാ സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു
റാഞ്ചി: യുവ നടി ഇഷ ആല്യ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൗറ ഹൈവേയിലൂടെ പോകവെ കവർച്ചക്കാരുടെ വെടിയേൽക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ ആല്യ. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്. ഇഷ്യ ആല്യയ്‌ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
കാര്‍ പ്രകാശ് കുമാറായിരുന്നു ഓടിച്ചിരുന്ന്. ബുധനാഴ്ച രാവിലെ ആറിന് ഒരു സ്ഥലത്ത് പ്രകാശ് മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞത്.
ഇവരെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നാണ് ബംഗാള്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍.
പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി, ഒരാള്‍ എന്നെ ആക്രമിച്ചു.
ആയാള്‍ എന്‍റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു'' പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
Post A Comment: