ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ് വാക്‌സിന്‍റെ വില നിശ്ചയിച്ചു. സ്വകാര്യ മേഖലയില്‍ വാക്സിന്‍റെ വില 800 രൂപയാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വാക്സിന്‍ വില 325 രൂപയായും നിശ്ചയിച്ചതായി ഭാരത് ബയോടെക് അറിയിച്ചു. ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം.
സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ വില ഇനിയും ഉയരും. 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍, നികുതി അടക്കം ആയിരം രൂപയോളം നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ വാക്സിന്‍ കോവിന്‍ ആപ്പിലൂടെ ലഭ്യമാകും.
ഇന്‍കോ വാക് എന്ന വാക്‌സിന്‍ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്സിന്‍ നല്‍കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പന ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് മദ്യപ സംഘം; അഞ്ച് പേർ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പന ടൗണില്‍ മദ്യലഹരിയില്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് ടൗണില്‍ മദ്യപ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മണിക്കൂറുകളോളം ടൗണില്‍ ഭീതി പരത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സുവര്‍ണഗിരി തോവരയാര്‍ കീരിയാനിക്കല്‍ നിഖിലിനാണ് (20) ക്രൂരമായി മര്‍ദനമേറ്റത്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നിഖിലില്‍ നിന്നും മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ അക്രമി സംഘത്തില്‍പെട്ട കട്ടപ്പന മഞ്ഞപ്പള്ളില്‍ അമല്‍ (20), മുട്ടത്ത് തോമസ് (26), കല്ലുകുന്നു വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24), ഇഞ്ചയില്‍ സുദീപ് (25), വലിയകണ്ടം അരവിന്ദ് (24)എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് ദിനത്തില്‍ അര്‍ധ രാത്രിയിലാണ് ടൗണിനെ ഭീതിയിലാക്കി മദ്യപ സംഘം അഴിഞ്ഞാടിയത്. ബസ് സ്റ്റാന്‍ഡിലായിരുന്നു സംഘര്‍ഷം. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പൊലീസ് എത്തി പിരിച്ചു വിട്ടെങ്കിലും കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പൊലീസ് തയാറായത്.
Post A Comment: