ഇടുക്കി: സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ മദ്യപിച്ചെത്തിയ അധ്യാപകന് സസ്പെൻഷൻ. ഇടുക്കി വാഗമൺ കോട്ടമല ഗവ. എൽ.പി. സ്‌കൂളിലെ അധ്യാപകൻ വിനോദിനെയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ സസ്പെൻഡ് ചെയ്‌തത്.
ശിശുദിനത്തിൽ സ്‌കൂളിൽ നടത്തി ലഹരി വിരുദ്ധ പരിപാടിയിലാണ് ഇയാൾ മദ്യപിച്ച് എത്തിയത്. പരിപാടിക്കിടെ ഇയാള്‍ പിടിഎ പ്രസിഡന്‍റുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വൈദ്യ പരിശോധന നടത്തി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
അധ്യാപകന്‍റേത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് അവമതിപ്പ് ഉണ്ടാക്കി എന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തല്‍. പൊലീസിന്‍റെ എഫ്‌ഐആറും പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ നടപടി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടി പിന്നിട്ടു
ഇടുക്കി: രാത്രിയിലും മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ഇതോടെ തമിഴ്‌നാട് രണ്ടാമത്തെ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് 142 അടിയിലെത്തിയാൽ സ്‌പിൽവെ ഷട്ടറുകൾ തുറന്ന് ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടും.
രാവിലെ ഒൻപതിന് 141.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡിസംബർ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്.മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
നിലവിൽ സെക്കന്‍റിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. പരമാവധി സംഭരണ ശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറിൽ സംഭരിക്കാം. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
Post A Comment: