www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിലിനു പുറത്തേക്ക്; 15 ദിവസത്തിനുള്ളിൽ നാട് കടത്തും

Share it:

serial-killer-charles-sobhraj-to-be-released-from-nepal-jail


കാഠ്‌മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു. 19 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷമാണ് ജയിൽ മോചനം. പ്രായം കണക്കിലെടുത്ത് ചാൾസ് ശോഭരാജിനെ ജയിൽ മോചിതനാക്കാൻ നേപ്പാള്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്.

രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് 2003-ല്‍ സുപ്രീംകോടതി ചാള്‍സ് ശോഭരാജിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയില്‍ മോചിതനായി പതിനഞ്ച് ദിവസത്തിനകം ഫ്രഞ്ച് പൗരനായ ചാള്‍സിനെ നാടു കടത്തണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

ജയിലില്‍ നിന്നും ഇമിഗ്രേഷന്‍ ഓഫീസിലേക്ക് ചാള്‍സിനെ മാറ്റുമെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാവും എന്നാണ് കരുതന്നെന്നും ശോഭരാജിന്‍റെ അഭിഭാഷകനായ ലോക്ഭക്ത്‌റാണ പറഞ്ഞു. 

ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിന്‍റെയും വിയറ്റ്‌നാമുകാരിയായ ട്രാന്‍ ലോംഗ് ഫുന്‍ എന്നിവരുടേയും മകനായി ഇന്നത്തെ ഹോചിമിന്‍ സിറ്റിയില്‍ 1944-നാണ് ചാള്‍സ് ശോഭരാജ് ജനിക്കുന്നത്. പിന്‍ക്കാലത്ത് ദക്ഷിണേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയ കൊലപാതകങ്ങളിലൂടെ ഇയാള്‍ കുപ്രസിദ്ധനായി. 

12 പേരെ കൊന്ന കേസുകളില്‍ പ്രതി ശോഭരാജാണെന്ന് വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകള്‍. 

തായ്‌ലാന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരന്‍മാരാണ് ചാള്‍സിന്‍റെ ഇരകളായത്. രണ്ട് കൊലപാതകങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ 2004-ലാണ് നേപ്പാള്‍ കോടതി ചാള്‍സ് ശോഭരാജിനെ 21 വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

വിശപ്പ് മാറ്റാൻ സഹായം ചോദിച്ചെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു 

ഉദുമ: വിശപ്പ് സഹിക്കാനാവാതെ സഹായം ചോദിച്ചെത്തിയ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘം അറസ്റ്റിൽ. കാസർകോടാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

വിശപ്പ് സഹിക്കാതെ വന്നപ്പോൾ പണം കടം ചോദിക്കാനാണ് അയൽവാസിയുടെ അടുത്ത് യുവതി എത്തിയത്. ഈ അവസരം മുതലാക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. 

പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 

ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. 

Share it:

world

Post A Comment: