ഇടുക്കി: വിവാഹ സൽക്കാരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ മധ്യവയസ്കൻ മരിച്ചു. ഇടുക്കി പുറ്റടി അച്ചൻകാനം അറയ്ക്കലൊഴുത്തിൽ വർഗീസ് (കൊച്ചുമോൻ-54) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. അമ്പലമേട്ടിലെ ഓഡിറ്റോറിയത്തിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ തന്നെ പുറ്റടിയിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരേതരായ കുര്യൻ-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മോനിച്ചൻ, ആലീസ്, സാലി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പന ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് മദ്യപ സംഘം; അഞ്ച് പേർ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പന ടൗണില്‍ മദ്യലഹരിയില്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് ടൗണില്‍ മദ്യപ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മണിക്കൂറുകളോളം ടൗണില്‍ ഭീതി പരത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സുവര്‍ണഗിരി തോവരയാര്‍ കീരിയാനിക്കല്‍ നിഖിലിനാണ് (20) ക്രൂരമായി മര്‍ദനമേറ്റത്.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നിഖിലില്‍ നിന്നും മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ അക്രമി സംഘത്തില്‍പെട്ട കട്ടപ്പന മഞ്ഞപ്പള്ളില്‍ അമല്‍ (20), മുട്ടത്ത് തോമസ് (26), കല്ലുകുന്നു വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24), ഇഞ്ചയില്‍ സുദീപ് (25), വലിയകണ്ടം അരവിന്ദ് (24)എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് ദിനത്തില്‍ അര്‍ധ രാത്രിയിലാണ് ടൗണിനെ ഭീതിയിലാക്കി മദ്യപ സംഘം അഴിഞ്ഞാടിയത്. ബസ് സ്റ്റാന്‍ഡിലായിരുന്നു സംഘര്‍ഷം. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പൊലീസ് എത്തി പിരിച്ചു വിട്ടെങ്കിലും കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പൊലീസ് തയാറായത്.
Post A Comment: