തൃശൂര്‍: ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്.
കൊച്ചിയില്‍ നിന്നും മടങ്ങവെ പുലര്‍ച്ചെ മൂന്നിന് കൊരട്ടിയിലായിരുന്നു അപകടം. സ്റ്റോപ്പില്ലാത്തതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും ഇവര്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇവര്‍ കയറിയത്. ഇറങ്ങാനുള്ള ശ്രമത്തില്‍ വീഴുകയും ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: