ന്യൂഡൽഹി: രണ്ടു വയസുകാരനായ മകനെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ് യുവാവ്. ഡൽഹിയിലെ കൽക്കാജിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ട യുവാവ് ദേഷ്യം തീർക്കാൻ കുട്ടിയെ താഴേക്ക് എറിയുകയായിരുന്നു. ഇതിനു പിന്നാലെ താഴേക്ക് ചാടിയ യുവാവും മകനും ഗുരുതര പരുക്കുകളോടെ ഡൽഹി എയിംസിൽ ചികിത്സയിലാണ്.
മാന്‍സിങ് -പൂജ ദമ്പതികള്‍ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. കല്‍ക്കാജിയില്‍ മുത്തശിയുടെ വീട്ടിലാണ് പൂജ രണ്ടു മക്കള്‍ക്കുമൊപ്പം കഴിഞ്ഞിരുന്നത്. ഇവിടേക്ക് ഇന്നലെ രാത്രി മാന്‍സിങ് എത്തുകയും ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയുമായിരുന്നു.
വഴക്കിനൊടുവിലാണ് മൂന്നാം നിലയിലെ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് രണ്ടുവയസുകാരനായ മകനെ മാന്‍സിങ് താഴേക്ക് എറിഞ്ഞത്. 21 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. പിന്നാലെ മാന്‍സിങും എടുത്തുചാടി.
മാന്‍സിങ് മദ്യപിച്ച് വന്നാണ് വഴക്കിട്ടതെന്ന് പൂജയുടെ മുത്തശി പൊലീസിനോട് പറഞ്ഞു. കൊലപാതകശ്രമത്തിന് മാന്‍സിങിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: