www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗർഭ പാത്രം നീക്കാൻ കൈക്കൂലി; ഇടുക്കിയിൽ വനിതാ ഡോക്‌ടർ വിജിലൻസ് പിടിയിൽ

Share it:



ഇടുക്കി: ഗർഭ പാത്രം നീക്കം ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ സർക്കാർ ഡോക്‌ടർ വിജിലൻസ് പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് അറസ്റ്റ് ചെയ്തത്. വഴിത്തല സ്വദേശിയുടെ ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായാണ് ഡോക്ടർ മായ രാജ് കൈക്കൂലി വാങ്ങിയത്.  

16 ന് വൈകിട്ട് പരാതിക്കാരന്‍റെ ഭാര്യ ഡോക്ടറുടെ പാലക്കുഴയിലെ വീട്ടിൽ കൺസൾട്ടേഷനായി എത്തി. ഈ ദിവസം ഓപ്പറേഷൻ നടത്തുന്നതിനുള്ള ഫീസിന്‍റെ ആദ്യ ഗഡുവെന്ന പേരിൽ അഞ്ഞൂറ് രൂപ മായ രാജ് കൈപ്പറ്റി.

19 ന് ജില്ലാ ആശുപത്രിയിൽ വച്ച് മായ രാജ്  ഇവരുടെ ശസ്ത്രക്രിയ നടത്തി. പിന്നാലെ അടുത്ത ദിവസം ഡോക്ടറുടെ വീട്ടിലെത്തി കാണണമെന്ന് ഭർത്താവിനോട് നിർദ്ദേശിച്ചു. ഈ സമയം ബാക്കി തുകയായ അയ്യായിരം രൂപ നൽകണമെന്നും മായ  ആവശ്യപ്പെട്ടു. കയ്യിൽ ഇപ്പോൾ പണമില്ലെന്നും നാളെ എത്തിക്കാമെന്നും  പറഞ്ഞ പരാതിക്കാരന്‍ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. 

വിജിലൻസ് നൽകിയ നോട്ടുകൾ ‍ഡോക്ടുടെ വീട്ടിലെ കൺസൽട്ടിങ് റൂമിൽ വച്ച് വാങ്ങുമ്പോഴാണ് മായ പിടിയിലായത്. വീട്ടിൽ വിജിലൻസ് സംഘം പരിശോധനയും നടത്തി.  

അറസ്റ്റിലായ മായ രാജിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ പലരിൽ നിന്നും മുമ്പ് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

കിടപ്പറ പങ്കിടാൻ വിസമ്മതിച്ചു; വിദ്യാർഥിനിയെ പരീക്ഷയിൽ തോൽപ്പിച്ച് പ്രൊഫസർ 

ജയ്‌പൂർ: കിടപ്പറ പങ്കിടാൻ വിസമ്മതിച്ച വിദ്യാർഥിനിയെ പരീക്ഷയിൽ തോൽപ്പിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസർ. രാജസ്ഥാന്‍ ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറിനെതിരെയാണ് ആരോപണം ഉയർന്നത്. 

നേരിട്ടും മറ്റൊരു വിദ്യാർഥി വഴിയുമാണ് പ്രൊഫസർ ആവശ്യം ഉന്നയിച്ചത്. വിദ്യാർഥിനി ഈ ആവശ്യം നിരസിക്കുകയായിരുന്നു. പ്രൊഫസറുടെ ഇംഗിതത്തിന് വഴങ്ങണമെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദം വിദ്യാർഥിനി അനുഭവിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്ന്, വിദ്യാർഥിനി പൊലീസിനെ സമീപിച്ചു. അതിനിടെ, വിദ്യാർഥിനിയെക്കുറിച്ച് വൃത്തികെട്ട ഭാഷയില്‍ ഒരു വിദ്യാർഥിയോട് പ്രൊഫസര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുകയും ചെയ്തു. ഇത് വാര്‍ത്തയായതിനു പിന്നാലെ പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം പ്രൊഫസറെ സഹായിച്ച വിദ്യാർഥിയും അറസ്റ്റിലായി. 

അവസാന വര്‍ഷ ബിരുദ വിദ്യാർഥിനിയാണ് പരാതിക്കാരി. മറ്റ് വിദ്യാർഥിനികളോടും സമാനമായ ആവശ്യം പ്രൊഫസര്‍ ഉയര്‍ത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. 

ഈ പ്രൊഫസര്‍ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നതായി പറയുന്നുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: