കോഴിക്കോട്: ഭർത്താവ് നിർബന്ധിച്ചിട്ടാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയതെന്ന് കരിപ്പൂരിൽ പിടിയിലായ 19 കാരി. ഒരു കോടി രൂപ വിലവരുന്ന 1884 ഗ്രാം സ്വര്‍ണമാണ് യുവതി വിമാനത്താവളം വഴി കടത്തിയത്
കസ്റ്റംസിന്‍റെ പിടിയിൽ നിന്നു രക്ഷപെട്ടെങ്കിലും പുറത്തെത്തിയ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് കാസര്‍കോട് സ്വദേശിനി ഷഹല പിടിയിലായത്. ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷഹല കരിപ്പൂരിലെത്തിയത്.
ഷഹല ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷഹലയെ തടഞ്ഞത്.
മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും തന്‍റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു ഷഹല പറഞ്ഞത്. തുടര്‍ന്ന് യുവതിയുടെ ലഗേജുകള്‍ പരിശോധിച്ചു. എന്നാല്‍ ലഗേജുകളില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തിയതോടെയാണ് ഉള്‍വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത നിലയില്‍ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചത് കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
സുരക്ഷാ ബെൽറ്റ് പൊട്ടി; പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം
മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് പൊട്ടി താഴേക്ക് വീണ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) ആണ് മരിച്ചത്. 500 അടി ഉയരത്തിലാണ് അപകടം ഉണ്ടായത്.
ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴേക്ക് വീണ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നു രണ്ട് പാരാഗ്ലൈഡിങ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.
Post A Comment: