തിരുവനന്തപുരം: കുടുംബ പ്രശ്‌നം തീർക്കാൻ നഗ്ന പൂജ നടത്താമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി അശ്ലീല സൈറ്റിനു വിറ്റ യുവാവ് പിടിയിൽ. കള്ളിക്കാട്, മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ്(37) ആണ് അറസ്റ്റിലായത്.
നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. റൂറല്‍ സൈബര്‍ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത പരാതിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ പ്രൊഫൈലിനു പിന്നിൽ മറഞ്ഞിരുന്ന യുവാവിനെ കുടുക്കിയത്.
ഓൺലൈൻ ജ്യോതിഷി ചമഞ്ഞായിരുന്നു തട്ടിപ്പ്. ഫെയ്‌സ് ബുക്കിലൂടെയും മറ്റും വ്യാജ പ്രഫൈൽ ഉണ്ടാക്കി സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം യുവതികളുമായി ചാറ്റ് ചെയ്താണ് ഇയാള്‍ നഗ്‌നചിത്രങ്ങള്‍ സംഘടിപ്പിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ മാറാന്‍വേണ്ടി നഗ്‌നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് സുബീഷ് നഗ്‌നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്.
എന്നാല്‍ യുവതികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നെയ്യാര്‍ഡാം സ്വദേശിനിയായ യുവതിയുമായി ചാറ്റ് ചെയ്യുകയും ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും നഗ്‌നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്.
എന്നാല്‍ നഗ്‌നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ വഴി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി അയച്ചുനല്‍കുകയാണ് ചെയ്തത്. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്.
തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവി ശില്‍പ ഐപിഎസിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പൊലീസ് സൂപ്രണ്ട് വിജുകുമാര്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രതീഷ് ജി എസ്, സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് ശേഖര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം, അദീന്‍ അശോക്, ബീന എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
സുരക്ഷാ ബെൽറ്റ് പൊട്ടി; പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം
മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് പൊട്ടി താഴേക്ക് വീണ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) ആണ് മരിച്ചത്. 500 അടി ഉയരത്തിലാണ് അപകടം ഉണ്ടായത്.
ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴേക്ക് വീണ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നു രണ്ട് പാരാഗ്ലൈഡിങ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.
Post A Comment: