www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

Share it:


ആലപ്പുഴ: സോഷ്യൽ മീഡിയ പരിചയം മുതലാക്കി വൻ തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം ആനയറയിലെ മനു ബാലകൃഷണന്‍ (34), ഭാര്യ ശരണ്യ ശശിധരന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴയിലെ കലവൂരിൽ നിന്നാണ് കാസർകോട് പൊലീസ് ദമ്പതികളെ പിടികൂടിയത്.

എന്‍ജിനിയറിങ് ബിരുദധാരി തിമിരി മനത്തടത്തെ ആര്‍. ശ്രീനാഥ് (24 ) എന്ന യുവാവ് നല്‍കിയ പരാതിയിലാണ് ചീമേനി എസ്.ഐ. കെ. അജിതയും സംഘവും പ്രതികളെ പിടികൂടിയത്. സമാനരീതിയില്‍ നിരവധി പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

പ്രമുഖ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ്  ശ്രീനാഥില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തത്. അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശരണ്യ കമ്പനിയുടെ വ്യാജ ഇ-മെയിലില്‍ സന്ദേശമയക്കുകയായിരുന്നു. കമ്പനിയുടെ ദുബായ് ശാഖയിലാണ് ജോലിയെന്ന് ഇവര്‍ ശ്രീനാഥിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.  

വിസയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള ചെലവ് എന്നുപറഞ്ഞാണ് ഇത്രയും തുക കൈക്കലാക്കിയത്. ശരണ്യയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിക്കുന്ന എറണാകുളം മൂഴിക്കുളത്തെ വിലാസം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ  അന്വേഷണത്തില്‍ അവിടെനിന്ന് ഇരുവരും മാറിയെന്ന് വിവരം ലഭിച്ചു. തുടരന്വേഷണത്തില്‍ മൂന്നാറിലുണ്ടെന്ന് മനസിലാക്കി. പൊലീസ് അവിടെയെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ദമ്പതിമാര്‍ സ്ഥലത്ത് നിന്ന് മുങ്ങി.

ദിവസങ്ങളുടെ ഇടവേളകളില്‍ പ്രതികള്‍ സിം കാര്‍ഡുകള്‍ നശിപ്പിച്ചത് പലപ്പോഴും അന്വേഷണത്തിന് തിരിച്ചടിയായി. ഇവര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയിലെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. താമസിച്ചിടത്തെല്ലാം ഇവര്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സമയത്തർക്കം; ജാക്കി ലിവറുമായി ബസ് ജീവനക്കാരന്‍റെ കൊലവിളി

മാവേലിക്കര: ജാക്കി ലിവറുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ കൊലവിളി. മാവേലിക്കര സ്റ്റാൻഡിലാണ് സംഭവം നടന്നത്. സമയ തർക്കത്തെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരോട് സ്വകാര്യ ബസ് ജീവനക്കാരൻ കൊലവിളി നടത്തിയത്.

പിന്നിൽ ജാക്കി ലിവർ ഒളിപ്പിച്ച നിലയിലായിരുന്നു വെല്ലുവിളി. സംഭവം കണ്ട് ഭയന്നു പോയ യാത്രക്കാർ ഇവിടെ നിന്നും മാറി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

ഇന്നലെ രാവിലെ പത്തോടെ തഴക്കര വേണാട് ജംക്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍നിന്ന് ഹരിപ്പാടിനു പോയ ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട-ഹരിപ്പാട് റൂട്ടില്‍ താൽകാലിക പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന അനീഷാമോള്‍ ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സമയക്രമത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായത്.

സ്വകാര്യബസിലെ ജീവനക്കാര്‍ കുറെനേരം കെഎസ്ആര്‍ടിസി ബസ് ജംക്ഷനില്‍ തടഞ്ഞിട്ടു. പിന്നീടാണ് തങ്ങള്‍ക്ക് അനുവദനീയമായ റൂട്ടില്‍നിന്ന് അരകിലോമീറ്ററോളം മാറി സഞ്ചരിച്ച് യാത്രക്കാരുമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലെത്തിയത്.

ബസില്‍നിന്ന് ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരന്‍ കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറുടെ ഓഫീസിനു മുന്നിലെത്തി അസഭ്യവര്‍ഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഈസമയം സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന വനിതകളടക്കമുള്ള യാത്രക്കാര്‍ ഭയന്ന് ഓടിമാറി. സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ്‌ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു.


Share it:

Crime

Post A Comment: