തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം.
ഇതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളില്‍ 26ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായി തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തമിഴ്നാട്ടിന്‍റെ തെക്കന്‍ കടലോര പ്രദേശങ്ങള്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: