കൊല്‍ക്കത്ത: ആകാശ യാത്രക്കിടെ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. തായ് സ്‌മൈല്‍ എയര്‍വെയ്‌സ് ഫ്‌ളൈറ്റിലായിരുന്നു സംഭവം. യാത്രക്കാരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
യാത്രക്കാരിലെ ചിലര്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ജീവനക്കാര്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും തര്‍ക്കം അടിയിലെത്തി.
അടിയില്‍ ഒരാളുടെ കണ്ണട തെറിച്ചുപോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. വഴക്ക് നിര്‍ത്താന്‍ സഹയാത്രികരും ക്യാബിന്‍ ക്രൂവും ആവശ്യപ്പെടുന്നത് കേള്‍ക്കാം.
ഇതുവരെ തായ് സ്മൈല്‍ എയര്‍വേയ്‌സ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കുറ്റവാളികള്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരമില്ല. എന്തിനാണ് ഇവര്‍ അടികൂടിയെന്നതും വ്യക്തമല്ല.
Not many smiles on this @ThaiSmileAirway flight at all !
— VT-VLO (@Vinamralongani) December 28, 2022
On a serious note, an aircraft is possibly the worst place ever to get into an altercation with someone.
Hope these nincompoops were arrested on arrival and dealt with by the authorities.#AvGeek pic.twitter.com/XCglmjtc9l
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
യുവ നടി കവർച്ചാ സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു
റാഞ്ചി: യുവ നടി ഇഷ ആല്യ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൗറ ഹൈവേയിലൂടെ പോകവെ കവർച്ചക്കാരുടെ വെടിയേൽക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ ആല്യ. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്. ഇഷ്യ ആല്യയ്‌ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
കാര്‍ പ്രകാശ് കുമാറായിരുന്നു ഓടിച്ചിരുന്ന്. ബുധനാഴ്ച രാവിലെ ആറിന് ഒരു സ്ഥലത്ത് പ്രകാശ് മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞത്.
ഇവരെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നാണ് ബംഗാള്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍.
പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി, ഒരാള്‍ എന്നെ ആക്രമിച്ചു.
ആയാള്‍ എന്‍റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു'' പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
Post A Comment: