www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1795) Mostreaded (1616) Crime (1413) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

കോവിഡ് ഭീതി; അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ

Share it:



ന്യൂഡല്‍ഹി: ചൈനയിലും ജപ്പാനിലും കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇന്ത്യയിൽ ആർടിപിസിആർ നിർബന്ധമാക്കി. ചൈന, ജപ്പാൻ, തെക്കന്‍ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് പരിശോധന കർശനമാക്കിയത്.

രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്‍റീനില്‍ പ്രവേശിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വ്യക്തമാക്കി. നിലവില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെങ്കിലും രാജ്യത്ത് മുന്‍ കരുതലുകള്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. ‌അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.  

മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദേശം നല്‍കുമെന്നാണ് സൂചന.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

കുമളിയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് മരണം

കുമളി: ശബരിമലയിൽ നിന്നും മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏട്ട് മരണം. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്.  

നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. 

ഈ സമയം അതുവഴി വന്ന ഒരു വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം വിവരം കുമളി പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ കുമള സിഐ ജോബിന്‍ ആന്‍റണിയിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവര്‍ത്തം തുടങ്ങി. തമിഴ് നാട് പൊലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കല്‍ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളില്‍തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളില്‍ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. 

ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹരനെയും തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മരിച്ചവര്‍ : തേനി ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43)  മറ്റ് രണ്ട് പേരുടെ വിവരം ലഭ്യമായിട്ടില്ല. 


Share it:

Mostreaded

National

Post A Comment: