ലണ്ടൻ: മലയാളി നഴ്‌സിനെയും രണ്ട് കുട്ടികളെയും ബ്രിട്ടണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നഴ്‌സായിരുന്ന വൈക്കം സ്വദേശി അഞ്ജു (40), മക്കള്‍ ജീവ(ആറ്), ജാന്‍വി(നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ ചെലേവാലന്‍ സാജു(52)വിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച രാത്രിയോടെ അഞ്ജുവിനെ ബന്ധുക്കളും സുഹൃത്തുക്കളും ഫോണ്‍ ചെയ്തിട്ടും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ അകത്തുനിന്നും വീട് പൂട്ടിയനിലയിലായിരുന്നു.
ഉടന്‍ പൊലീസ് എത്തി വീട് തുറന്നപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ അഞ്ജുവിനെയും മക്കളെയും കണ്ടെത്തുകയായിരുന്നു. അഞ്ജു ഇതിനകം മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ഒരുവര്‍ഷമായി ബ്രിട്ടണില്‍ സര്‍ക്കാര്‍ നഴ്സായി ജോലി നോക്കിവരികയായിരുന്നു അഞ്ജു. ഹോട്ടല്‍ ഡെലിവറിയാണ് സാജുവിന്‍റെ ജോലി. സംഭവശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച സാജുവിനെ പൊലീസ് പിടികൂടുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
കട്ടപ്പനയെ വിറപ്പിച്ച കൊടും കുറ്റവാളി അറസ്റ്റിൽ
കട്ടപ്പന: സഹോദരിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കൽ പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ജയിലിലായിരുന്ന പ്രതി പുറത്തിറങ്ങിയതോടെ നാട്ടുകാർക്കും ബന്ധുക്കൾക്കും ഭീതിയായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചത്.
ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുളിലെ പ്രതിയാണ് ഇയാൾ.
മറ്റുള്ളവരെ ആക്രമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ സ്വഭാവമാണ് ഇയാൾക്ക്. 2009ൽ സ്വന്തം കൂട്ടുകാരന്‍റെ മാതാവിനെ കൂട്ടുകാരന്‍റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്‌തിരുന്നു. ഇതിനു പുറമേ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
2013ൽ സ്വന്തം ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും കൂടാതെ വീട്ടിൽ ചെന്ന് വെട്ടി കൊലപ്പെടുത്തി. 2018ൽ സ്വന്തം മാതാവിന്‍റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരുക്കേൽപ്പിച്ചു. 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പിന്നീട് 2019ൽ അയൽവാസിയായ ഷാജിയെയും വെട്ടി പരുക്കേൽപ്പിച്ചു.
വിഷം കഴിച്ചു കിടന്ന പ്രതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് ഈ ഷാജിയാണ്. വെട്ടുകൊണ്ട് ഒരു വശം തളർന്നു പോയ ഷാജി ഇപ്പോഴും കിടപ്പിലാണ്. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ് പൊലീസ് പിടികൂടിയത്.
പിന്നീട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്‍റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരുക്കേൽപ്പിച്ചു. അതിനുശേഷം പാകതീരാത്ത സഹോദരിയുടെ 17 വയസുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചു കയറി പരുക്കേൽപ്പിച്ചു.
ഇതിൽ കേസെടുത്ത പൊലീസ് ഇയാളെ ഏലത്തോട്ടത്തിൽ ഒളിവിൽ കഴിയവെയാണ് പിടികൂടുന്നത്.
ശാന്തൻപാറ കെ.ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏലക്കാട്ടിലൂടെ ഓടിച്ചാണ് പ്രതിയെ പിടികൂടിയത്.
കാപ്പാ നിയമപ്രകാരം വാറണ്ട് ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അയച്ചു. ഇയാളുടെ കൊലപാതകശ്രമം കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Post A Comment: