www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുഖത്ത് കടിച്ചു, ദേഹത്ത് വരിഞ്ഞു ചുറ്റി പെരുമ്പാമ്പ്; വീഡിയോ

Share it:



അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. വീടിന്‍റെ പരിസരത്ത് വച്ച് ഒരാളെ പെരുമ്പാമ്പ് ആക്രമിക്കുന്നതാണ് വീഡിയോ. 

മുഖത്ത് കടിച്ചു പിടിച്ച പാമ്പ് എന്തു ചെയ്‌തിട്ടും കടി വിടുന്നില്ല. ഒരു വീടിന്‍റെ പരിസരമാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ ഒരു കൂട്ടിനകത്തായിരുന്നു പെരുമ്പാമ്പ് ഉണ്ടായിരുന്നത്. 

ഈ കൂടിനകത്ത് എന്തോ പരിശോധിക്കുകയാണ് ഒരാള്‍. സമീപത്ത് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഉലാത്തുന്നുണ്ട്. ഒരു വളര്‍ത്തുനായയെയും കാണാം. പെട്ടെന്ന് കൂടിനകത്ത് നിന്ന് പെരുമ്പാമ്പ് ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയാണ്. എന്ന് മാത്രമല്ല, ഇയാളുടെ മുഖത്ത് അത് കടിക്കുകയും ചെയ്‌തു.

സംഭവം കണ്ടുനില്‍ക്കുകയായിരുന്ന സ്ത്രീ നിലവിളിച്ചതോടെ വീട്ടിനകത്ത് നിന്ന് മറ്റുള്ളവര്‍ ഓടിവരികയാണ്. ഇതിനിടെ പെരുമ്പാമ്പ് പൂര്‍ണമായും കൂട്ടിനകത്ത് നിന്നിറങ്ങി ഇയാളെ വരിഞ്ഞുമുറുക്കുന്നു. അപ്പോഴും മുഖത്ത് നിന്ന് കടി വിടുന്നില്ല.

മറ്റുള്ളവരെല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാമ്പ് ഒരനക്കം പോലും മാറാന്‍ തയ്യാറാകുന്നില്ല. ഇതിനിടെ ഇദ്ദേഹത്തിന്‍റെ മുഖത്ത് നിന്ന് ചോരയൊഴുകാന്‍ തുടങ്ങുന്നു. ഇത് ഒപ്പാന്‍ വീട്ടിനകത്ത് പോയി തുണിയെടുത്ത് കൊണ്ടുവരുന്നുണ്ട് മറ്റുള്ളവര്‍. എന്തായാലും വീഡിയോയുടെ അവസാനം വരെ പാമ്പ് ഇതേ രീതിയില്‍ ഇയാളെ ആക്രമിച്ച അവസ്ഥയില്‍ തന്നെ തുടരുന്നതാണ് കാണാനാകുന്നത്. 

വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേർ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

കട്ടപ്പനയെ വിറപ്പിച്ച കൊടും കുറ്റവാളി അറസ്റ്റിൽ

കട്ടപ്പന: സഹോദരിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കൽ പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. 

ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ജയിലിലായിരുന്ന പ്രതി പുറത്തിറങ്ങിയതോടെ നാട്ടുകാർക്കും ബന്ധുക്കൾക്കും ഭീതിയായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചത്.

ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുളിലെ പ്രതിയാണ് ഇയാൾ. 

മറ്റുള്ളവരെ ആക്രമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ സ്വഭാവമാണ് ഇയാൾക്ക്. 2009ൽ സ്വന്തം കൂട്ടുകാരന്‍റെ  മാതാവിനെ കൂട്ടുകാരന്‍റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി  ബലാത്സംഗം ചെയ്‌തിരുന്നു. ഇതിനു പുറമേ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 

2013ൽ സ്വന്തം ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും  കൂടാതെ വീട്ടിൽ ചെന്ന്  വെട്ടി കൊലപ്പെടുത്തി. 2018ൽ സ്വന്തം മാതാവിന്‍റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരുക്കേൽപ്പിച്ചു. 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പിന്നീട് 2019ൽ അയൽവാസിയായ ഷാജിയെയും വെട്ടി പരുക്കേൽപ്പിച്ചു. 

വിഷം കഴിച്ചു കിടന്ന പ്രതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് ഈ ഷാജിയാണ്. വെട്ടുകൊണ്ട് ഒരു വശം തളർന്നു പോയ ഷാജി ഇപ്പോഴും കിടപ്പിലാണ്. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ  തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ്  പൊലീസ് പിടികൂടിയത്. 

പിന്നീട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്‍റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരുക്കേൽപ്പിച്ചു. അതിനുശേഷം പാകതീരാത്ത സഹോദരിയുടെ 17 വയസുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചു കയറി പരുക്കേൽപ്പിച്ചു. 

ഇതിൽ കേസെടുത്ത പൊലീസ് ഇയാളെ ഏലത്തോട്ടത്തിൽ ഒളിവിൽ കഴിയവെയാണ് പിടികൂടുന്നത്. 

ശാന്തൻപാറ കെ.ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലായിരുന്നു ഇയാൾ  ഒളിവിൽ കഴിഞ്ഞത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏലക്കാട്ടിലൂടെ ഓടിച്ചാണ് പ്രതിയെ പിടികൂടിയത്.  

കാപ്പാ നിയമപ്രകാരം വാറണ്ട്  ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അയച്ചു. ഇയാളുടെ കൊലപാതകശ്രമം കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

Share it:

Video

Post A Comment: