ജമ്മു: ഷോപ്പിയാൻ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം നൽകുന്ന വിവരം. ഇവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.
ലഷ്‌കർ ഭീകരരെയാണ് വധിച്ചത്. മേഖലയില്‍ വ്യാപക തെരച്ചില്‍ നടക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മുന്‍ജെ മാര്‍ഗ് മേഖലയില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: