ഹൈദ്രാബാദ്: വീടിന് തീ പിടിച്ച് കിടന്നുറങ്ങുകയായിരുന്ന ആറ് പേർ വെന്ത് മരിച്ചു. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലാണ് അതി ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. അർധ രാത്രിയിലാണ് തീ പിടുത്തമുണ്ടായത്.
വെങ്കടപുര്‍ ഗ്രാമത്തിലെ പത്മ എന്ന സ്ത്രീയും ഇവരുടെ ഭര്‍ത്താവും ഇവരുടെ നാല് ബന്ധുക്കളുമാണ് അപകടത്തില്‍ മരിച്ചത്. പത്മയുടെ വീട്ടില്‍ താമസിക്കാനെത്തിയ മരുമകള്‍ മോനിക, ഇവരുടെ രണ്ട് കുട്ടികള്‍ ബന്ധുവായ മറ്റൊരാള്‍ എന്നിവരാണ് അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നത്. നാല് പേരും രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ വിരുന്നെത്തിയതെന്ന് പൊലീസ് പറഞ്ഞു.
രാത്രി 12നും 12.30യ്ക്കും ഇടയ്ക്കാണ് വീടിന് തീപിടിച്ചത്. അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് ആറ് പേരും ഉറങ്ങുകയായിരുന്നു. വീട് പൂര്‍ണമായും കത്തി നശിച്ചു.
അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും അകത്തുണ്ടായിരുന്ന ആറ് പേരും വെന്തു മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: