www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശമ്പളം പ്രതിമാസം 2,29,018; പ്ലസ് ടു കാർക്ക് വൻ തൊഴിൽ അവസരവുമായി എമിറേറ്റ്‌സ്

Share it:



മുംബൈ: എമിറേറ്റ്‌സ് എയർലൈൻസിൽ വിവിധ തസ്‌തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു. ക്യാബിന്‍ ക്രൂ, ഡേറ്റ അനലിസ്റ്റ്, ഫ്ളയിങ് ഇന്‍സ്ട്രക്‌ടര്‍ , ടെക്‌നിക്കല്‍ മാനേജര്‍, സീനിയര്‍ സേല്‍സ് എക്സിക്യൂട്ടിവ്, ഓപറേഷന്‍സ് മാനേജര്‍, അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്‍റ്, എയര്‍ക്രാഫ്റ്റ് ടെക്നീഷ്യന്‍, സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ എന്നീ തസ്തികളിലായി ഇരുനൂറിലേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

എമിറേറ്റ്സില്‍ കാബിന്‍ ക്രൂവായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 160 സെ.മി ഉയരം വേണം. ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയം അത്യാവശ്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ആര്‍ക്കും അപേക്ഷിക്കാം. 

ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. കാബിന്‍ ക്രൂ യൂണിഫോമിന് വെളിയില്‍ കാണുന്ന ശരീരഭാഗത്ത് ടാറ്റു ഉണ്ടായിരിക്കാന്‍ പാടില്ല.

10,170 ദിര്‍ഹം, കൃത്യമായി പറഞ്ഞാല്‍ 2,29,018 രൂപയാണ് പ്രതിമാസ ശമ്പളം. നൈറ്റ് സ്റ്റോപ്പുകള്‍ക്ക് ഭക്ഷണത്തിനുള്ള പണം കമ്പനി നല്‍കും. ഒപ്പം ഹോട്ടല്‍ താമസവും വിമാനത്താവളത്തിലേക്ക് പോകാനും തിരിച്ചുമുള്ള യാത്രാ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ദുബായില്‍ ഫര്‍ണിഷ്ഡ് താമസ സൗകര്യവും നല്‍കും. ഒരു വര്‍ഷം 30 ദിവസം ലീനും ലഭിക്കും. മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് രീതി. ആദ്യം സിവി അസസ്മെന്‍റ്. ശേഷം ഓണ്‍ലൈന്‍ ടെസ്റ്റും, തുടര്‍ന്ന് അഭിമുഖവും നടക്കും. എമിറേറ്റ്സിന്‍റെ കരിയേഴ്സ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സുരക്ഷാ ബെൽറ്റ് പൊട്ടി; പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം 

മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് പൊട്ടി താഴേക്ക് വീണ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) ആണ് മരിച്ചത്. 500 അടി ഉയരത്തിലാണ് അപകടം ഉണ്ടായത്. 

ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴേക്ക് വീണ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്. 

അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  ഒന്നു രണ്ട് പാരാഗ്ലൈഡിങ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാ​ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.


Share it:

National

Post A Comment: