ദിസ്‌പൂര്‍: കുടുംബത്തിന്‍റെ സമ്മർദത്തെ തുടർന്ന് കാമുകി പ്രണയത്തിൽ നിന്നും പിൻമാറിയതോടെ യുവാവ് ഫെയ്‌സ് ബുക്ക് ലൈവിൽ ജീവനൊടുക്കി. ജയ്‌ദീപ് റോയി എന്ന 27കാരനാണ് മരിച്ചത്.
മെഡിക്കല്‍ സെയില്‍സ് പ്രൊഫഷണലാണ് യുവാവ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സില്‍ചറില്‍ താമസിക്കുന്ന മുറിയില്‍, കയറില്‍ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്.
ഞാന്‍ വിവാഹാഭ്യര്‍ത്ഥനയുമായി വീട്ടില്‍ പോയി. എന്നാല്‍. എല്ലാവരുടെയും മുന്നില്‍ വച്ച് അവള്‍ എന്നെ തിരസ്‌കരിച്ചു. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്‍റെ പേരില്‍ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവന്‍ എന്നെ ഭീഷണിപ്പെടുത്തി.
അതുകൊണ്ട് അവള്‍ വിഷമിക്കാതിരിക്കാന്‍ ഈ ലോകത്തുനിന്ന് ഞാന്‍ പോവുകയാണ്. അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, അതിനെക്കാള്‍ ഞാന്‍ എന്‍റെ കാമുകിയെ സ്‌നേഹിക്കുന്നു.''- ഫേസ്ബുക്ക് ലൈവില്‍ ജയദീപ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: