www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1665) Idukki (1596) Mostreaded (1569) Crime (1305) National (1166) Entertainment (814) Viral (412) world (406) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിർത്തി തർക്കം; യുവാവിനെ അയൽവാസികൾ അടിച്ചുകൊന്നു

Share it:



കൊച്ചി: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും ചേർന്ന് അയൽവാസിയെ അടിച്ചു കൊന്നു. എടവനക്കാട് സ്വദേശി സനലാണ് (34) മരിച്ചത്. അയൽവാസികളായ വേണു മകൻ ജയരാജ് എന്നിവരെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അതിക്രൂരമായ മർദ്ദനത്തെ തുടർന്നാണ് സനൽ മരിച്ചത്. ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേർന്ന് സനലിനെ മർദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചായിരുന്നു ആക്രമണം. 

അതിർത്തി തർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചു; സിഐക്കെതിരെ കേസ് 

അയിരൂർ: പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ കോട്ടേഴ്‌സിലെത്തിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാലെ നിലവിൽ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. 

കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്‍റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. 

എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.


Share it:

Crime

Post A Comment: