www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; ആറംഗ സംഘം പിടിയിൽ

Share it:



ഇടുക്കി: പള്ളി കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആറംഗ സംഘം പിടിയിൽ. ഇടുക്കി നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യയൻസ് പള്ളിയിൽ മോഷണം നടത്തിയ സംഘമാണ് പൊലീസ് പിടിയിലായത്. 

നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍(19), കൃഷ്ണവിലാസം ദേവരാജ്(20), മാടത്താനിയില്‍ അഖില്‍(18), മന്നിക്കല്‍ ജമിന്‍(20), ചിറക്കുന്നേല്‍ അന്‍സില്‍(18), കുഴിപ്പില്‍ സുജിത്(19) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് പിടികൂടിയത്.

ദേവാലയ നിര്‍മ്മാണം നടക്കുന്നതിനാല്‍ പാരിഷ് ഹാളിലാണ് കുര്‍ബാനയും പ്രാർഥനകളും നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പാരിഷ് ഹാളിന്‍റെ ജനലിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഇവിടെയുണ്ടായിരുന്ന ബാറ്ററികള്‍ മോഷ്ടിച്ച സംഘാംഗങ്ങള്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം അപഹരിക്കുകയും ചെയ്‌തു. 

തിങ്കളാഴ്ച രാവിലെ കുര്‍ബാനയ്ക്കായി എത്തിയ വികാരി നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തതായി കാണുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു ബാറ്ററി ഇവര്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടെത്തി. എന്നാല്‍ രണ്ട് ബാറ്ററികള്‍ കാണാതായതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് പഴയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ എട്ടിന് ഇതേ ആളുകള്‍ തന്നെ ഇവിടെ കയറി ഒരു ബാറ്ററി മോഷ്ടിച്ച് കടത്തിയതായും കണ്ടെത്തി. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പോലീസ് പിടികൂടുമ്പോള്‍ പ്രതികളില്‍ നിന്നും കഞ്ചാവും കണ്ടെത്തി. പ്രദേശത്ത് അടുത്തിടെയായി നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഇതുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. 

മോഷ്ടാക്കളെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ റസാഖ്, ചാക്കോ, സജീവ്, എ.എസ്.ഐ ജേക്കബ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ജയന്‍, അജോ, രഞ്ജിത്, അനീഷ്, ദീപു, സഞ്ചു, ജോസ് സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

കട്ടപ്പനയെ വിറപ്പിച്ച കൊടും കുറ്റവാളി അറസ്റ്റിൽ

കട്ടപ്പന: സഹോദരിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞ കൊടും കുറ്റവാളിയെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു. കട്ടപ്പന അമ്പലക്കവല കാവുംപടി മഞ്ഞാങ്കൽ പോത്തൻ അഭിലാഷ് എന്ന ആന അഭിലാഷിനെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. 

ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ജയിലിലായിരുന്ന പ്രതി പുറത്തിറങ്ങിയതോടെ നാട്ടുകാർക്കും ബന്ധുക്കൾക്കും ഭീതിയായിരുന്നു. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌ത് ജയിലിൽ അടച്ചത്.

ബലാത്സംഗം, മോഷണം, കൊലപാതകം, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുളിലെ പ്രതിയാണ് ഇയാൾ. 

മറ്റുള്ളവരെ ആക്രമിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സൈക്കോ സ്വഭാവമാണ് ഇയാൾക്ക്. 2009ൽ സ്വന്തം കൂട്ടുകാരന്‍റെ  മാതാവിനെ കൂട്ടുകാരന്‍റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി  ബലാത്സംഗം ചെയ്‌തിരുന്നു. ഇതിനു പുറമേ മറ്റുള്ള സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. 

2013ൽ സ്വന്തം ഭാര്യാ പിതാവിനെ യാതൊരു പ്രകോപനവും  കൂടാതെ വീട്ടിൽ ചെന്ന്  വെട്ടി കൊലപ്പെടുത്തി. 2018ൽ സ്വന്തം മാതാവിന്‍റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരുക്കേൽപ്പിച്ചു. 2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ പിന്നീട് 2019ൽ അയൽവാസിയായ ഷാജിയെയും വെട്ടി പരുക്കേൽപ്പിച്ചു. 

വിഷം കഴിച്ചു കിടന്ന പ്രതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് ഈ ഷാജിയാണ്. വെട്ടുകൊണ്ട് ഒരു വശം തളർന്നു പോയ ഷാജി ഇപ്പോഴും കിടപ്പിലാണ്. ഈ കേസിൽ ഒരു വർഷത്തോളം ഒളിവിലായിരുന്ന പ്രതിയെ  തമിഴ്നാട്ടിലെ പളനിയിൽ നിന്ന് ഒരു വർഷത്തിനുശേഷമാണ്  പൊലീസ് പിടികൂടിയത്. 

പിന്നീട് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്‍റെ സഹോദരിയെ വീട്ടിൽ കയറി ആക്രമിച്ചു പരുക്കേൽപ്പിച്ചു. അതിനുശേഷം പാകതീരാത്ത സഹോദരിയുടെ 17 വയസുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചു കയറി പരുക്കേൽപ്പിച്ചു. 

ഇതിൽ കേസെടുത്ത പൊലീസ് ഇയാളെ ഏലത്തോട്ടത്തിൽ ഒളിവിൽ കഴിയവെയാണ് പിടികൂടുന്നത്. 

ശാന്തൻപാറ കെ.ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിലായിരുന്നു ഇയാൾ  ഒളിവിൽ കഴിഞ്ഞത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏലക്കാട്ടിലൂടെ ഓടിച്ചാണ് പ്രതിയെ പിടികൂടിയത്.  

കാപ്പാ നിയമപ്രകാരം വാറണ്ട്  ഉത്തരവായിട്ടുള്ള പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ അയച്ചു. ഇയാളുടെ കൊലപാതകശ്രമം കൊലപാതകം ഉൾപ്പെടെയുള്ള എല്ലാ കേസുകളുടെയും ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 

Share it:

Idukki

Mostreaded

Post A Comment: