ഇടുക്കി: ബസിൽ യാത്ര ചെയ്യവേ റോഡിലേക്ക് നീണ്ടു നിന്ന മരക്കൊമ്പ് മുഖത്തടിച്ച് യുവതിയുടെ കണ്ണിനു പരിക്ക്. നെടുങ്കണ്ടം കല്ലാര്‍ മാനിക്കാട്ട് ലിബിന്‍റെ ഭാര്യ നിഷയുടെ (31) കണ്ണിനാണു പരുക്കേറ്റത്.
കട്ടപ്പനയിൽ നഴ്‌സായ യുവതിയുടെ വലതുകണ്ണിന്‍റെ കാഴ്ച്ച 80 ശതമാനവും ഇടതു കണ്ണിന്‍റേത് 20 ശതമാനവും നഷ്‌ടമായി. 13ന് ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയ്‌ക്കെതിരെ യുവതി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി.
കല്ലാറ്റില്‍ നിന്നു കട്ടപ്പനയിലേക്കു പോകുമ്പോള്‍ എഴുകുംവയലിനു സമീപമാണ് അപകടം. നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡില്‍ നീണ്ടു നിന്ന മരക്കൊമ്പ് മുഖത്ത് അടിക്കുകയായിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ തേനിയിലെ ആശുപത്രിയിലേക്കു മാറ്റി. തേനിയിലും സൗകര്യമില്ലാതിരുന്നതിനാല്‍ മധുരയിലെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരു കണ്ണുകളുടേയും കാഴ്ചയില്‍ ഭാഗിക തകരാറുകള്‍ കണ്ടെത്തിയത്. കണ്ണിലേക്കുള്ള ഞരമ്പുകള്‍ക്കേറ്റ പരിക്കാണു കാഴ്ച കുറയാന്‍ കാരണം. കണ്ണിന് ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണിപ്പോള്‍ നിഷ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പന ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് മദ്യപ സംഘം; അഞ്ച് പേർ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പന ടൗണില്‍ മദ്യലഹരിയില്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് ടൗണില്‍ മദ്യപ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മണിക്കൂറുകളോളം ടൗണില്‍ ഭീതി പരത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സുവര്‍ണഗിരി തോവരയാര്‍ കീരിയാനിക്കല്‍ നിഖിലിനാണ് (20) ക്രൂരമായി മര്‍ദനമേറ്റത്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നിഖിലില്‍ നിന്നും മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ അക്രമി സംഘത്തില്‍പെട്ട കട്ടപ്പന മഞ്ഞപ്പള്ളില്‍ അമല്‍ (20), മുട്ടത്ത് തോമസ് (26), കല്ലുകുന്നു വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24), ഇഞ്ചയില്‍ സുദീപ് (25), വലിയകണ്ടം അരവിന്ദ് (24)എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് ദിനത്തില്‍ അര്‍ധ രാത്രിയിലാണ് ടൗണിനെ ഭീതിയിലാക്കി മദ്യപ സംഘം അഴിഞ്ഞാടിയത്. ബസ് സ്റ്റാന്‍ഡിലായിരുന്നു സംഘര്‍ഷം. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പൊലീസ് എത്തി പിരിച്ചു വിട്ടെങ്കിലും കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പൊലീസ് തയാറായത്.
Post A Comment: