കൊല്ലം: അമ്മയുടെ കൺമുന്നിൽ മകൻ അച്ഛനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു. ഇരവിപുലം എകെജി ജംക്ഷനു സമീപം സ്നേഹ നഗർ 163 വെളിയിൽ പുരയിടം മംഗലത്തു വീട്ടിൽ സത്യബാബു (73) ആണ് മരിച്ചത്.
ഇയാളുടെ മകൻ രകുലൻ എന്ന രാഹുലൽ സത്യ (37) പൊലീസ് കസ്റ്റഡിയിലാണ്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം നടന്നത്. സത്യബാബുവിന്‍റെ ഭാര്യ രമണിയുടെ കൺമുന്നിലാണ് ആക്രമണം നടന്നത്. വാക്കു തർക്കത്തിനിടെ രകുലൻ അച്ഛനെ ഉലക്കകൊണ്ട് അടിക്കുകയായിരുന്നു.
അടിയേറ്റ ഇയാൾ പുറത്തുള്ള വഴിയിൽ കുഴഞ്ഞു വീണു. എന്നാൽ വീണു കിടന്നിട്ടും ആരും അടുത്തു വരാൻ രകുലൻ സമ്മതിച്ചില്ല. തുടർന്ന് വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
വീണ്ടും കോവിഡ് ഭീതി; പ്രധാന മന്ത്രി ഉന്നതതല യോഗം വിളിച്ചു
ന്യൂഡൽഹി: ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായ ബിഎഫ് സെവന്‍ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ജാഗ്രത ശക്തമാക്കി. ഇന്ന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമായി നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൽക്കാലം കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന തുടങ്ങി.
എന്നാല്‍ രാജ്യാന്തര യാത്രയ്ക്കുള്ള എയര്‍ സുവിധ ഫോം തൽക്കാലം തിരിച്ചു കൊണ്ടു വരില്ല. വിമാനത്താവളങ്ങളിലെ പരിശോധന ഫലം ആദ്യം വിലയിരുത്തും. ഉത്സവസമയങ്ങളില്‍ ജാഗ്രതയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കും.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനവും ജാഗ്രതയിലാണ്. ആശങ്ക വേണ്ടെങ്കിലും രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. ഇന്നലെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നിരുന്നു.
എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് നിര്‍ദേശം.
Post A Comment: