www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഇടുക്കിയിൽ ആംബുലൻസിലെ പീഡന ശ്രമം; യുവതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Share it:


ഇടുക്കി: ആംബുലൻസിനുള്ളിൽ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെയാണ് ഇടുക്കി ചെറുതോണിക്ക് സമീപം സംഭവം നടന്നത്. സ്വകാര്യ ലാബിൽ ജോലി ചെയ്യുന്ന രണ്ട് യുവതികൾക്ക് നേരെയാണ് ആംബുലൻസ് ഡ്രൈവറുടെ പീഡന ശ്രമം ഉണ്ടായത്.

ചെറുതോണിയിലെ ലാബിൽ ജോലി ചെയ്യുന്ന യുവതികൾ സമയം വൈകിയതിനാൽ ഉടമയുടെ നിർദേശ പ്രകാരം സ്വകാര്യ ആംബുലൻസിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ആംബുലൻസിന്‍റെ പിൻ സീറ്റിലായിരുന്നു യുവതികൾ ഇരുന്നത്. 

എന്നാൽ അട്ടിക്കളത്ത് വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ആംബുലന്‍സിന്‍റെ പിന്‍ വാതില്‍ തുറന്നു അകത്തു കയറി യുവതികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതികളെ ബലമായി പീഡിപ്പിക്കാനായി പിടിച്ചു വലിച്ചതോടെ ഇവർ നിലവിളിച്ചു. 

ഏറെ നേരം ഡ്രൈവർ യുവതികെ പീഡിപ്പിക്കാൻ ശ്രമം തുടർന്നു. ഭയന്നു പോയ യുവതികൾ ബഹളം വച്ചതോടെ പിന്നീട് ഡ്രൈവർ പിൻമാറി. ഇയാൾ തന്നെ യുവതികളുമായി വാഹനം ഓടിച്ച് പോകുകയായിരുന്നു. 

ആംബുലൻസ് ചുരുളിയിൽ എത്തിയതോടെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവതികൾ ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്തുകയായിരുന്നു. സമനില തെറ്റി പരസ്പര വിരുദ്ധമായി സംസാരിക്കുന്ന യുവതികളെ വീട്ടുകാര്‍ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

കുമളിയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് മരണം

കുമളി: ശബരിമലയിൽ നിന്നും മടങ്ങിയ തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏട്ട് മരണം. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്.  

നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. 

ഈ സമയം അതുവഴി വന്ന ഒരു വാഹനം നിര്‍ത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം വിവരം കുമളി പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ കുമള സിഐ ജോബിന്‍ ആന്‍റണിയിടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവര്‍ത്തം തുടങ്ങി. 

തമിഴ് നാട് പൊലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ഉടന്‍ തന്നെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കല്‍ കോളജിലേക്കുമെത്തിച്ചു. പൈപ്പിനു മുകളില്‍തലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളില്‍ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. 

ഗുരുതരമായി പരുക്കേറ്റ ഏഴു പേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹരിഹരനെയും തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മരിച്ചവര്‍ : തേനി ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43)  മറ്റ് രണ്ട് പേരുടെ വിവരം ലഭ്യമായിട്ടില്ല. 


Share it:

Idukki

Mostreaded

Post A Comment: