www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1683) Idukki (1624) Mostreaded (1581) Crime (1315) National (1169) Entertainment (821) Viral (413) world (410) Video (347) Health (192) mollywood (160) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2) editorial (1)

സോളാർ പീഡനക്കേസ്; ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ്

Share it:



തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ്. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. 

ക്ലിഫ് ഹൗസില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലേയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഉമ്മന്‍ ചാണ്ടി പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. 

എന്നാല്‍ ഇതില്‍ വസ്തുകളില്ലെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നെന്നും സിബിഐ കണ്ടെത്തി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു പരാതി. 

എന്നാല്‍ ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. വിവാദമായ സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. 

കേസില്‍ നേരത്തേ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ക്രൈബ്രാഞ്ച് ആണ് പരാതിയില്‍ ആദ്യം കേസെടുത്തത്. പിന്നീട് സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

നേപ്പാളിലും ഉത്തരാഖണ്ഡിലും ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിലും ഉത്തരാഖണ്ഡിലും ഭൂചലനം.  ഇന്ന് പുലര്‍ച്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

നേപ്പാളിലെ ബാഗ്ലുഗ് ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണുണ്ടായത്.  

1:23ന് അധികാരി ചൗറില്‍ ആണ് 477 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. 5.3തീവ്രതയോടെ രണ്ടാമത്തെ ഭൂചലനം 2:07ഓടെ ഖുംഗയില്‍ അനുഭവപ്പെട്ടു. 

ഇതിനുപിന്നാണ് ഉത്തരാഖണ്ഡില്‍ തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയിലാണ് ഭൂമി കുലുങ്ങിയത്. 2:19ഓടെയായിരുന്നു ഇത്.


Share it:

Kerala

Post A Comment: