ഇടുക്കി: മദ്യപ സംഘത്തിന്‍റെ സംഘര്‍ഷം പരിഹരിക്കാനെത്തിയ പൊലീസ് കട്ടപ്പന ടൗണില്‍ സാധാരണക്കാരെ മര്‍ദിച്ചതായി പരാതി. കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഡി. സുരേഷിനെതിരെയാണ് മര്‍ദമേറ്റയാള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഇരട്ടയാര്‍ സ്വദേശി സെബിന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് കട്ടപ്പന ടൗണില്‍ മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനിടെയാണ് വിവരം അറിഞ്ഞ് സുരേഷ് കുമാറും സംഘവും സ്ഥലത്തെത്തിയത്.
ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം ഉണ്ടായ വിവരം സെബിനാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. സ്ഥലത്തെത്തിയ എസ്.ഐ ബസ് കാത്തു നിന്നവരെ അടക്കം ചൂരലുകൊണ്ട് മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു.
ഇവരല്ല പ്രശ്‌നമുണ്ടാക്കിയവരെന്ന് പറഞ്ഞതിനാണ് സെബിനു മര്‍ദനമേറ്റത്. അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറയുന്നുണ്ട്. ആരോട് ചോദിച്ചിട്ടാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോണ്‍ ചെയ്തതെന്നും സെബിനോട് ഇയാള്‍ ചോദിക്കുന്നുണ്ടായിരുന്നു. മുമ്പ്് കാഞ്ചിയാര്‍ കല്‍ത്തൊട്ടിയില്‍ കുടുംബ വഴക്ക് പരിഹരിക്കാനെത്തിയപ്പോള്‍ മര്‍ദ്ദനമേറ്റയാളാണ് ആരോപണ വിധേയനായ എസ്.ഐ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
കുന്നിൻ മുകളിലെ സ്വർഗം..... കണ്ടിട്ടണ്ടോ മേഘമലയിലെ അത്ഭുത കാഴ്ച്ചകൾ..
സുരക്ഷാ ബെൽറ്റ് പൊട്ടി; പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം
മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് പൊട്ടി താഴേക്ക് വീണ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) ആണ് മരിച്ചത്. 500 അടി ഉയരത്തിലാണ് അപകടം ഉണ്ടായത്.
ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴേക്ക് വീണ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നു രണ്ട് പാരാഗ്ലൈഡിങ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.
Post A Comment: