ലക്‌നൗ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒരു രാത്രി ഒപ്പം കിടന്ന് ഭാര്യ. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ തലക്കടിച്ച് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
റായ്ബറേലി സ്വദേശി അതുല്‍ കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. രാത്രിയിൽ പിതാവ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ചോദിച്ച മക്കളോട് അച്ഛൻ ക്ഷീണിതനായി ഉറങ്ങുകയാണെന്നും ഉണര്‍ത്തരുതെന്നും പറഞ്ഞു. പിന്നീട് ഭര്‍ത്താവിനെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു യുവതി പൊലീസിന് നല്‍കിയ മൊഴി.
അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ മരണം എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊല നടത്തിയത് താനാണെന്ന് യുവതി സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണ് യുവതി.
കൊല നടത്തിയ ശേഷം ഉറങ്ങുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ശേഷം മൃതശരീരത്തിനൊപ്പം ഒരു രാത്രി ഉറങ്ങുകയും ചെയ്തു. നേരം പുലര്‍ന്ന സമയത്ത് മൃതദേഹം വീടിന് പുറത്ത് വലിച്ചു കൊണ്ടുപോയി ഇട്ടു.
മൃതദേഹം അവിടെ കിടക്കുന്നതായി രാവിലെ കണ്ടെന്ന് മറ്റുള്ളവരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. അതുല്‍ മിക്കപ്പോഴും മദ്യപിച്ചെത്തി തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ശമ്പളം മദ്യപിക്കുന്നതിനായി ചെലവഴിക്കാറുണ്ടെന്നും അതിനാലാണ് ഇത്തരം ക്രൂരമായ നടപടിക്ക് തുനിഞ്ഞതെന്നും യുവതി പൊലിസിനോട് വെളിപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
വിശപ്പ് മാറ്റാൻ സഹായം ചോദിച്ചെത്തിയ യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു
ഉദുമ: വിശപ്പ് സഹിക്കാനാവാതെ സഹായം ചോദിച്ചെത്തിയ യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഘം അറസ്റ്റിൽ. കാസർകോടാണ് മനസാക്ഷിയില്ലാത്ത സംഭവം നടന്നത്. 19 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
വിശപ്പ് സഹിക്കാതെ വന്നപ്പോൾ പണം കടം ചോദിക്കാനാണ് അയൽവാസിയുടെ അടുത്ത് യുവതി എത്തിയത്. ഈ അവസരം മുതലാക്കി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് പ്രണയംനടിച്ച് അയാള്‍ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുകയുമായിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.
പട്ളയിലെ ജെ. ഷൈനിത്ത്കുമാര്‍ (30), ഉളിയത്തടുക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എന്‍. പ്രശാന്ത് (43), ഉപ്പള മംഗല്‍പ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചുമായിരുന്നു പീഡനം. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ഒരുതവണ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയപ്പോള്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
Post A Comment: