ഇടുക്കി: കട്ടപ്പന ടൗണില്‍ മദ്യലഹരിയില്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച അഞ്ചംഗ സംഘം പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് ടൗണില്‍ മദ്യപ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മണിക്കൂറുകളോളം ടൗണില്‍ ഭീതി പരത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു.
സുവര്‍ണഗിരി തോവരയാര്‍ കീരിയാനിക്കല്‍ നിഖിലിനാണ് (20) ക്രൂരമായി മര്‍ദനമേറ്റത്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നിഖിലില്‍ നിന്നും മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
സംഭവത്തില്‍ അക്രമി സംഘത്തില്‍പെട്ട കട്ടപ്പന മഞ്ഞപ്പള്ളില്‍ അമല്‍ (20), മുട്ടത്ത് തോമസ് (26), കല്ലുകുന്നു വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24), ഇഞ്ചയില്‍ സുദീപ് (25), വലിയകണ്ടം അരവിന്ദ് (24)എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് ദിനത്തില്‍ അര്‍ധ രാത്രിയിലാണ് ടൗണിനെ ഭീതിയിലാക്കി മദ്യപ സംഘം അഴിഞ്ഞാടിയത്. ബസ് സ്റ്റാന്‍ഡിലായിരുന്നു സംഘര്‍ഷം. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പൊലീസ് എത്തി പിരിച്ചു വിട്ടെങ്കിലും കേസെടുക്കാന്‍ തയാറായിരുന്നില്ല. പിന്നീട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പൊലീസ് തയാറായത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
അഞ്ച് ഉരുളി കമഴ്‌ത്തിയ പോലെ അഞ്ചുരുളി... വീഡിയോ കാണാം..
സുരക്ഷാ ബെൽറ്റ് പൊട്ടി; പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം
മണാലി: പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് പൊട്ടി താഴേക്ക് വീണ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശി സൂരജ് ഷാ (30) ആണ് മരിച്ചത്. 500 അടി ഉയരത്തിലാണ് അപകടം ഉണ്ടായത്.
ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താഴേക്ക് വീണ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന പാരാഗ്ലൈഡാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് സൂരജ് ഷായ്ക്കൊപ്പം പാരാഗ്ലൈഡിന്‍റെ പൈലറ്റുമുണ്ടായിരുന്നു. ഇയാള്‍ സുരക്ഷിതനാണ്. പൈലറ്റിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നു രണ്ട് പാരാഗ്ലൈഡിങ് ആകാശത്ത് നടക്കുന്നുണ്ടായിരുന്നു. ഉയരത്തില്‍ പറക്കുന്നതിനിടെ പെട്ടന്ന് നിലവളി ശബ്ദം കേട്ടു. നോക്കുമ്പോള്‍ ഒരു യുവാവ് പാരാഗ്ലൈഡില്‍ നിന്നും താഴേക്ക് വീഴുന്നതാണ് കണ്ടത്- ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. ഇതിനിടയിലാണ് ദാരുണ മരണം സംഭവിച്ചത്. സുരക്ഷാ ബെല്‍റ്റിന്‍റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗുജറാത്തിൽ പാരാഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കുളവിലും അപകടമുണ്ടായത്.
Post A Comment: