www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

142 നോട് അടുത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ്

Share it:



ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142നോട് അടുക്കുന്നു. ഇന്ന് രാവിലെ 141.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമാണെങ്കിലും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നത്. 

ഇന്നലെ വൈകിട്ടാണ് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ്  വർധിപ്പിച്ചത്. സെക്കന്‍റിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ തന്നെ കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. 

അതേസമയം മഴ കുറഞ്ഞതോടെ വൃഷ്ടിപ്രദേശത്ത് നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ജലനിരപ്പ് ഉയരില്ലെന്നാണ് തമിഴ്നാടിന്‍റെ പ്രതീക്ഷ. 

142 അടിയാണ് ഡാമിന്‍റെ അനുവദനീയ സംഭരണ ശേഷി. കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ്  തമിഴ്നാടിന്‍റെ കണക്കുകൂട്ടൽ. ഡിസംബർ മൂന്നിനാണ്   മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 140 അടി ആയത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

Kerala

Post A Comment: