www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൊലീസുകാരനെ നിലത്തിട്ട് ചവിട്ടി; മൂന്ന് പേർക്ക് വെട്ടേറ്റു; ലോകകപ്പ് ആഘോഷത്തിനിടെ വ്യാപക ആക്രമണം

Share it:



കൊച്ചി: ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരുക്ക്. കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശേരിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഘോഷത്തിനിടെ മര്‍ദ്ദനമേറ്റു. പൊലീസ് ഉദ്യോഗസ്ഥനെ നിലത്തിട്ട് വലിക്കുന്ന സാഹചര്യവുമുണ്ടായി.  

കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പന്ത്രണ്ടിനായിരുന്നു ആക്രമണം നടന്നത്.

അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഭവത്തില്‍ അക്രമികളായ ആറ് പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തലശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ എസ്‌ഐക്ക് പരിക്കേറ്റു. തലശേരി എസ്‌ഐ മനോജിനാണ് മര്‍ദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

എറണാകുളം കലൂരില്‍ മെട്രൊ സ്റ്റേഷന് മുന്നില്‍ വച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഇന്നലെ അര്‍ധരാത്രി പന്ത്രണ്ടിനായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്. 

തിരുവനന്തപുരം പൊഴിയൂരിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂര്‍ എസ്.ഐ സജിക്കാണ് മര്‍ദനമേറ്റത്. എസ്‌ഐയെ ചവിട്ടി തറയില്‍ തള്ളുകയും തുടര്‍ന്ന് കൈയില്‍ ചവിട്ടുകയും ചെയ്തു. 

കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൂവറ്റൂര്‍ സ്വദേശികളായ രാഹുല്‍, സുബിന്‍, ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

വീണ്ടും ദേശീയ ടീമിൽ കളിക്കും; മെസി 

ദോഹ: ലോക കപ്പ് നേട്ടത്തിനു പിന്നാലെ വിരമിക്കുമെന്ന അഭ്യഹങ്ങൾ തള്ളി സൂപ്പർ താരം ലയണൽ മെസി. ദേശീയ ടീമിനു വേണ്ടി ജേഴ്സി അണിയുന്നത് തുടരുമെന്ന് മെസി വ്യക്തമാക്കി. ഇതോടെ ലോകമെമ്പാടുമുള്ള ആരാധകരും ആവേശത്തിലായി.

മെയ്ല്‍ ഓണ്‍ലൈന്‍ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷമാണ് മെസി തീരുമാനം പ്രഖ്യാപിച്ചത്.

ലോക ജേതാക്കള്‍ക്ക് വേണ്ടി വീണ്ടും കളിക്കുമെന്നാണ് മെസിയുടെ പ്രഖ്യാപനം. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നം. വിശ്വസിക്കാനാകുന്നില്ല. ദൈവം എനിക്ക് ഈ വിജയം സമ്മാനിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത ജനുവരിയില്‍ മെസിക്ക് 35 വയസ് തികയും, അടുത്ത ലോകകപ്പ് നടക്കുമ്പോള്‍ മുപ്പത്തിയെട്ടാം വയസില്‍ അര്‍ജന്‍റീനയ്ക്കായി ബൂട്ടുകെട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത കോപ്പ അമേരിക്കയ്ക്ക് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തോടെ ഇത് തന്‍റെ അവസാനത്തെ ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്‍റീന കിരീടത്തില്‍ മുത്തമിട്ടത്. 

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.  36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്‍റീന ലോകകിരീടം നേടുന്നത്. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി. മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.


Share it:

Kerala

Mostreaded

Post A Comment: