തൃശൂർ: പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപെടുത്തി. തൃശൂർ മൂന്ന് പീടികയിലാണ് സംഭവം നടന്നത്. ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
രണ്ടര വയസും നാലര വയസുമുള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തിയത്. പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് അവശനായ ഷിഹാബിനെ പുറത്തെടുത്തത്.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്നയാളാണ് ഷിഹാബ്
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: