ബാങ്കോക്ക്: മറവി സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഭർത്താവ് മറന്നു പോയതുകൊണ്ട് 20 കിലോമീറ്റർ നടക്കേണ്ടി വന്ന ഭാര്യയുടെ അനുഭവം ആർക്കും ഉണ്ടായിക്കാണാൻ വഴിയില്ല.
തായ്‌ലാൻഡിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. റോഡ് ട്രിപ്പിനിടെയാണ് ഭർത്താവ് ഭാര്യയെ മറന്നു പോയത്. മഹാ സാരഖം പ്രവിശ്യയില്‍ അവധിക്കാലം ആഘോഷിക്കാനായി റോഡ് ട്രിപ്പ് തെരഞ്ഞെടുത്ത 55കാരനായ ബൂണ്ടം ചൈമൂണിനും 49കാരിയായ ഭാര്യ അമ്നുവായ് ചൈമൂണിനും യാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുക്കം വിട്ടുമാറുന്നുണ്ടാവില്ല. വഴിയില്‍ ഉപേക്ഷിച്ച് കാറുമായി പോയ ഭര്‍ത്താവിനെ തേടി അമ്നുവായ് നടന്നത് ഏകദേശം 22 കിലോമീറ്റര്‍ ദൂരമാണ്.
റോഡ് ട്രിപ്പിനിടെ വിശ്രമത്തിനായാണ് ബൂണ്ടം വാഹനം നിര്‍ത്തിയത്. റോഡരികിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. പ്രാഥമിക കർമങ്ങള്‍ നിര്‍വഹിക്കുന്നതിനായാണ് വാഹനം നിര്‍ത്തിയത്. ഈസമയത്ത് ഭാര്യയും വാഹനത്തില്‍ നിന്ന് ഇറങ്ങി. അമ്നുവായ് തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവിനെയും കാറും കണ്ടില്ല.
അമ്നുവായ് കാറില്‍ നിന്ന് ഇറങ്ങിയ കാര്യം ശ്രദ്ധിക്കാതെ, ബൂണ്ടം വാഹനം ഓടിച്ചുപോകുകയായിരുന്നു. പ്രദേശത്ത് ഒറ്റപ്പെട്ട് പോയ ഭാര്യയ്ക്ക് മൊബൈല്‍ സൂക്ഷിച്ചിരുന്ന ബാഗ് കാറിലായിരുന്നത് കൊണ്ട് ഭര്‍ത്താവിനെ ബന്ധപ്പെടാനും സാധിച്ചില്ല. നേരം ഇരുട്ടിയതോടെ, ഭയന്ന അമ്നുവായ് നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
20 കിലോമീറ്റര്‍ നടന്ന് തൊട്ടടുത്ത ജില്ലയായ കബിന്‍ ബുരിയില്‍ എത്തി. അവിടെ വച്ച് പൊലീസിന്‍റെ സഹായം തേടി. എന്നാല്‍ ഭര്‍ത്താവിന്‍റെ ഫോണ്‍ നമ്പര്‍ ഓര്‍ക്കാന്‍ കഴിയാതെ വന്നതോടെ, വീണ്ടും പരുങ്ങലിലായി. രാത്രിയോട് കൂടി പൊലീസ് ഭര്‍ത്താവിന്‍റെ നമ്പര്‍ അന്വേഷിച്ച് കണ്ടെത്തി വിളിച്ചു അറിയിക്കുകയായിരുന്നു.
ബാക്ക് സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരിക്കും എന്ന ധാരണയിലാണ് വാഹനം ഓടിച്ച് പോയതെന്ന് ഭര്‍ത്താവ് പറയുന്നു. അതിനിടെ 159 കിലോമീറ്ററാണ് ഭര്‍ത്താവ് ഒറ്റയ്ക്ക് സഞ്ചരിച്ചത്. വാഹനത്തില്‍ ഭാര്യയില്ല എന്ന് തിരിച്ചറിഞ്ഞതോടെ, തിരിച്ചുവരികയായിരുന്നു എന്നാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യയെ തിരികെ കിട്ടിയപ്പോള്‍ തന്നെ ഭര്‍ത്താവ് ക്ഷമാപണവും നടത്തി. 27 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
യുവ നടി കവർച്ചാ സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു
റാഞ്ചി: യുവ നടി ഇഷ ആല്യ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൗറ ഹൈവേയിലൂടെ പോകവെ കവർച്ചക്കാരുടെ വെടിയേൽക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ ആല്യ. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്. ഇഷ്യ ആല്യയ്‌ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്.
കാര്‍ പ്രകാശ് കുമാറായിരുന്നു ഓടിച്ചിരുന്ന്. ബുധനാഴ്ച രാവിലെ ആറിന് ഒരു സ്ഥലത്ത് പ്രകാശ് മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞത്.
ഇവരെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നാണ് ബംഗാള്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍.
പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി, ഒരാള്‍ എന്നെ ആക്രമിച്ചു.
ആയാള്‍ എന്‍റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു'' പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
Post A Comment: