www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1665) Idukki (1596) Mostreaded (1569) Crime (1305) National (1166) Entertainment (814) Viral (412) world (406) Video (346) Health (191) mollywood (158) Gallery (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (80) Food (52) Travel (36) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (22) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തേക്കടിയിൽ സഞ്ചാരികളുമായി പോയ ബസിൽ നിന്നും പുക; യാത്രക്കാർ ചാടിയിറങ്ങി

Share it:

പ്രതീകാത്മക ചിത്രം



ഇടുക്കി: കുമളിയിൽ നിന്നും സഞ്ചാരികളുമായി തേക്കടിയിലേക്ക് പോയ വനം വകുപ്പ് വാഹനത്തിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം ഉണ്ടായത്.  

ആനവച്ചാലിലെ പാർക്കിങ്ങിൽ നിന്നും 50 ഓളം സഞ്ചാരികളുമായിട്ടാണ് ബസ് തേക്കടി ബോട്ട് ലാൻഡിങ്ങിലേക്ക് പുറപ്പെട്ടത്. യാത്രാ മധ്യേ വാഹനത്തിൽ നിന്നും പുക ഉയരുകയായിരുന്നു. 

ഇതോടെ ഭയന്നു പോയ യാത്രക്കാർ ചാടി ഇറങ്ങി. ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും ജീവനക്കാരും യാത്രക്കാരും ചേർന്ന് തീ അണച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സഞ്ചാരികളുടെ വാഹനം ഗ്രൗണ്ടിൽ പാർക്ക് ചെയ്‌ത ശേഷം വനം വകുപ്പിന്‍റെ ബസിലാണ് ഇവരെ ബോട്ട് ലാൻഡിങ്ങിൽ എത്തിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

യുവ നടി കവർച്ചാ സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു

റാഞ്ചി: യുവ നടി ഇഷ ആല്യ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൗറ ഹൈവേയിലൂടെ പോകവെ കവർച്ചക്കാരുടെ വെടിയേൽക്കുകയായിരുന്നു. 

ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ ആല്യ. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും എന്നാണ് റിപ്പോര്‍ട്ട്. ഇഷ്യ ആല്യയ്‌ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസുമാത്രം പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്.

കാര്‍ പ്രകാശ് കുമാറായിരുന്നു ഓടിച്ചിരുന്ന്. ബുധനാഴ്ച രാവിലെ ആറിന് ഒരു സ്ഥലത്ത് പ്രകാശ് മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞത്.

ഇവരെ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നാണ് ബംഗാള്‍ പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. 

ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ്  ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. 

പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി, ഒരാള്‍ എന്നെ ആക്രമിച്ചു. 

ആയാള്‍ എന്‍റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു'' പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.


Share it:

Idukki

Post A Comment: