ഇടുക്കി: സ്‌കൂട്ടിയിലെത്തിയ മധ്യ വയസ്‌കന്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. ഇടുക്കി തൂക്കുപാലം കാറ്റാടിപാടം റോഡില്‍ ജോണിക്കട ഭാഗത്ത് ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. സ്‌കൂട്ടിയിലെത്തിയ മധ്യവയസ്‌കന്‍ നടന്നുവരികയായിരുന്ന വീട്ടമ്മയോട് വഴി ചോദിച്ച് സംസാരിച്ചുനിന്നു.
പെട്ടെന്ന് ഇയാള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഒന്നര പവനോളം തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
സമീപത്തുള്ള സി.സി. ടി.വി ദൃശ്യങ്ങളില്‍ നിന്നും വീട്ടമ്മയുടെ മൊഴിയില്‍ നിന്നും ആളിനെക്കുറിച്ചുള്ള ഏകദേശ രൂപം പോലീസിന് ലഭിച്ചിട്ടുണ്ട്. 45 വയസോളം പ്രായവും ഇരുനിറവുമുള്ളയാളാണ് മോഷണം നടത്തിയത്. കറുത്ത ആക്റ്റീവ സ്‌കൂട്ടിയിലാണ് ഇയാളെത്തിയത്. പച്ച ലുങ്കിയും ചുവപ്പും നീലയും കലര്‍ന്ന ഷര്‍ട്ടുമാണ് ഇയാളുടെ വേഷം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: