ഇടുക്കി: കാർഷിക മേഖലയിൽ കൗതുകമായ ഒട്ടേറെ കാഴ്ച്ചകൾ ദൃശ്യമാകാറുണ്ട്. ഇത്തരത്തിൽ ഒരു കൗതുക കാഴ്ച്ചയാണ് ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്. ഒരു വാഴയിൽ നിന്നും ഏഴ് കുലകൾ പുറത്തേക്ക് വന്നതാണ് ഈ കൗതുക കാഴ്ച്ച. ഇടുക്കി ഉപ്പുതറയിലാണ് ഈ രസകരമായ കാഴ്ച്ച.
ഉപ്പുതറ മുട്ടനാൽ എം.എൻ. തോമസെന്ന സണ്ണിയുടെ പുരയിടത്തിലാണ് ഏഴ് കുലകളുമായി 3.25 അടി ഉയരമുള്ള വാഴ കാണികൾക്ക് അത്ഭുതമാക്കുന്നത്. സുന്ദരി ഇനത്തിൽ പെട്ട വാഴയിലാണ് ചുവട്ടിൽ തണ്ട് തുരന്ന് ഏഴ് കുലകൾ പുറത്ത് വന്നത്. കാണികൾക്ക് കൗതുകവും ആശ്ചര്യവും തോന്നുന്ന തരത്തിലാണ് കുലകൾ നിൽക്കുന്നത്.
വാഴക്കൂമ്പുകൾ വിരിഞ്ഞ് തുടങ്ങുന്നതേ കൊള്ളു. കഴിഞ്ഞ ദിവസം ഏല തോട്ടത്തിൽ ഏലക്കായ് എടുക്കാൻ വന്ന തൊഴിലാളിയാണ് ഈ അത്ഭുത കാഴ്ച കണ്ടത്. ഉടനെ സ്ഥലമുടമയെ വിവരമറിയിച്ചു. പുരയിടത്താൽ നിന്നിരുന്ന സുന്ദരി ഇനത്തിൽ പെട്ടവാഴ മൂന്ന് വർഷം മുമ്പാണ് പിരിച്ചു വച്ചത്. ഈ വാഴയിൽ നിന്നും 20 ഓളം വാഴയുണ്ടായി കൂട്ടമായി നിൽക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
15 കാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുടുങ്ങിയ 15 കാരന് രക്ഷകരായി അഗ്നിരക്ഷാ സേന. ഫറോക്ക് സ്വദേശിയായ കുട്ടിയാണ് യു ടൂബ് വീഡിയോ അനുകരിച്ച് ജനനേന്ദ്രിയത്തിൽ മോതിരം കയറ്റിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലായിരുന്നു. മോതിരം കുടുങ്ങിയതോടെ വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ വീട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം മുറിച്ചെടുത്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായ സഹകരണത്തോടെയായിരുന്നു മോതിരം മുറിച്ചെടുത്തത്.
ചെറിയ മോതിരം കുടുങ്ങിയതോടെ ജനനേന്ദ്രിയമാകെ വീര്‍ത്ത് തടിച്ച നിലയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് അതി സൂഷ്മതയോടെ അഗ്‌നിശമന സേനാഅംഗങ്ങങ്ങളും ഡോക്റ്റര്‍മാരും രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളക്‌സിബിള്‍ ഷാഫ്റ്റ് ഗ്രേഡര്‍ ഉപയോഗിച്ച് മോതിരം മുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്ത് ഉപകരണം ചൂടാകാതെ ശ്രദ്ധിച്ചു.
മോതിരം എങ്ങനെ കുടുക്കി എന്ന് പലതവണ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി രസകരമായിരുന്നു. മൊബൈല്‍ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുട്ടി ആശുപത്രി അധികൃതരോട് പറഞ്ഞത്.
Post A Comment: