ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ വീട്ടിൽ ആളില്ലാത്ത സമയത്തെത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ കെ. ചപ്പാത്ത് നാലാംമൈലിൽ കാഞ്ഞിരപ്പാറ കോളനിയിൽ താമസിക്കുന്ന മുല്ലൂത്ത് കുഴി എം.കെ. സിബിച്ചനാണ് അറസ്റ്റിലായത്.
ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ ക്ഷേമം അന്വേഷിക്കാൻ വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരാണ് പീഡന വിവരം അറിഞ്ഞത്. ഇഷ്‌ടം നടിച്ച് ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ആറ് മാസം മുമ്പായിരുന്നു പീഡനം.
ആരോഗ്യ പ്രവർത്തകർ വിവരം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാർ ഉപ്പുതറ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു.
ഉപ്പുതറ സി.ഐ ഇ. ബാബു പെൺകുട്ടിയും മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ചെയ്‌ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി. സിവിൽ പോലീസ് ഒഫീസർമാരായ പി.എസ്. ലെനിൻ, ഷിമാൽ, സജി അലക്സ്, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
ഇടുക്കി കള്ളിപ്പാറയിലെ മലനിരകളെ മനോഹരമാക്കി നീല കുറിഞ്ഞി പൂക്കൾ...... വൈറലായ വീഡിയോ കാണാം..
Post A Comment: